ഹിമാചലില്‍ സിഗരറ്റ് ഇനി പാക്കറ്റില്‍ മാത്രം

ഷിംല: യുവാക്കളെ പുകവലിയില്‍നിന്ന് പിന്തിരിപ്പിക്കുന്നതിന്‍െറ ഭാഗമായി ഹിമാചല്‍ പ്രദേശില്‍ സിഗരറ്റ്, ബീഡി ലൂസ് വില്‍പന നിരോധം ശനിയാഴ്ച പ്രാബല്യത്തില്‍ വന്നു. നിരോധത്തിനായുള്ള ബില്‍ നിയമസഭയുടെ വര്‍ഷകാല സമ്മേളനത്തില്‍ പാസാക്കിയിരുന്നു.
സിഗരറ്റ്, ബീഡി ലൂസ് വില്‍പന പൂര്‍ണമായി നിരോധിച്ചും പുകയില ഉല്‍പന്നങ്ങള്‍ വില്‍ക്കുന്നവര്‍ക്ക് രജിസ്ട്രേഷന്‍ നിര്‍ബന്ധമാക്കിയും വ്യവസ്ഥ ചെയ്യുന്നതാണ് ബില്‍. നിയമലംഘനത്തിന് ആദ്യതവണ 50,000 രൂപ വരെ പിഴയും മൂന്നുമാസം വരെ തടവുമാണ് ശിക്ഷ. രണ്ടാമത്തെ തവണ ലക്ഷം രൂപ പിഴയും ഒരു വര്‍ഷം വരെ തടവുമാണ് ശിക്ഷ. രജിസ്ട്രേഷനില്ലാതെ ലൂസ് വില്‍ക്കുന്നവര്‍ക്ക് ആദ്യതവണ 10,000 രൂപയും പിന്നീട് 15,000 രൂപയും പിഴ ഈടാക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.