കൊലപാതക രാഷ്ട്രീയം സമാധാനജീവിതത്തിന് വെല്ലുവിളി –കോടിയേരി

തിരുവനന്തപുരം: കേന്ദ്രഭരണത്തിന്‍െറ തണലില്‍ ആര്‍.എസ്.എസും ബി.ജെ.പിയും നടത്തുന്ന കൊലപാതകരാഷ്ട്രീയം കേരളത്തിന്‍െറ സമാധാനജീവിതത്തിന് വെല്ലുവിളിയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കണ്ണൂര്‍ വടുവിലായി ലോക്കല്‍ കമ്മിറ്റി അംഗം മോഹനനെ നിഷ്ഠുരമായി വെട്ടിക്കൊന്ന ആര്‍.എസ്.എസ് അക്രമം പൊറുക്കാനാവാത്ത പാതകമാണ്. ഏകപക്ഷീയമായി ആക്രമണവും കൊലപാതകവും നടത്തി ആര്‍.എസ്.എസും ബി.ജെ.പിയും തീക്കളി നടത്തുകയാണ്. നാല് മാസത്തിനുള്ളില്‍ അഞ്ച് സി.പി.എം പ്രവര്‍ത്തകരെയാണ് ആര്‍.എസ്.എസുകാര്‍ കൊലചെയ്തത്. രണ്ടാഴ്ചക്കുള്ളില്‍ കണ്ണൂര്‍ ജില്ലയില്‍ നാല് പ്രവര്‍ത്തകരെ മാരകമായി ആക്രമിച്ച് കൊല്ലാന്‍ ശ്രമിച്ചതായും അദ്ദേഹം പറഞ്ഞു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.