?????????

ഒരുവിഭാഗം ട്രക്ക് തൊഴിലാളികള്‍ പണിമുടക്കില്‍; പാചകവാതക വിതരണം പ്രതിസന്ധിയിലേക്ക്

തൃപ്പൂണിത്തുറ: ആവശ്യമായ ഡീസല്‍ അനുവദിച്ചുനല്‍കാത്തതില്‍ പ്രതിഷേധിച്ച് ഉദയംപേരൂര്‍ ഐ.ഒ.സി ബോട്ട്ലിങ് പ്ളാന്‍റില്‍ ഒരുവിഭാഗം ട്രക്ക് തൊഴിലാളികള്‍ പണിമുടക്കില്‍. ഇതോടെ പാചകവാതക വിതരണം പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്. ഐ.ഒ.സിയില്‍നിന്ന് പാചകവാതകം വിവിധ ഏജന്‍സികളില്‍ എത്തിക്കുന്ന പരുമല ഏജന്‍സീസിന്‍െറ 26 ലോറികളിലെ തൊഴിലാളികളാണ് പണിമുടക്കുന്നത്. നിത്യവും150 വരെ ലോഡ് സിലിണ്ടര്‍ പുറത്തുപോയിരുന്നത് 110 ആയി കുറഞ്ഞിട്ടുണ്ട്. 

മറ്റുള്ള ഏജന്‍സികള്‍ ലോറികള്‍ക്ക് ട്രിപ്പിനുമുമ്പ് ഫുള്‍ ടാങ്ക് ഡീസല്‍ നിറച്ചുനല്‍കുമ്പോള്‍ പരുമല ഏജന്‍സീസ് ഐ.ഒ.സി കമ്പനി മുതല്‍ ഗ്യാസ് ഏജന്‍സിയുടെ ഓഫിസ് വരെയുള്ള ദൂരം കണക്കാക്കിയാണ് ഡീസല്‍ നല്‍കുന്നതെന്ന് ട്രക്ക് തൊഴിലാളി യൂനിയന്‍ സെക്രട്ടറി രമണന്‍ പറഞ്ഞു. 
ഗ്യാസ് ഏജന്‍സി ഓഫിസ് നഗരത്തിലായിരിക്കുമെങ്കിലും സിലിണ്ടര്‍ ഇറക്കേണ്ട ഗോഡൗണ്‍ ദൂരെ ആയിരിക്കും. കൂടുതല്‍ വേണ്ടിവരുന്ന ഡീസല്‍ കമ്പനി നല്‍കിയിട്ടുള്ള 50 ലിറ്റര്‍ റിസര്‍വില്‍നിന്നായിരിക്കും ഉപയോഗിക്കുക. രണ്ടുമൂന്നു ട്രിപ്പുകള്‍ ഓടിക്കഴിയുമ്പോള്‍ റിസര്‍വ് ഡീസലും തീരും. ഇതിന്‍െറ പേരില്‍ കമ്പനി ട്രക്ക് ജീവനക്കാരെ കുറ്റപ്പെടുത്തുകയാണെന്നും ഇവര്‍ പറയുന്നു. പണിമുടക്ക് വിഷയം ശ്രദ്ധയില്‍പെടുത്തിയെങ്കിലും തൊഴില്‍പ്രശ്നമല്ലാത്തതിനാല്‍ ലേബര്‍ ഓഫിസര്‍ ഇടപെട്ടില്ളെന്നും ഐ.ഒ.സി മാനേജ്മെന്‍റ് വിഷയത്തില്‍ ഇടപെടണമെന്നുമാണ് തൊഴിലാളികള്‍ ആവശ്യപ്പെടുന്നത്.
 
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.