തിരുവനന്തപുരം: അപകടാവസ്ഥയിലായ റെയില്‍ പാളങ്ങള്‍ മാറ്റിസ്ഥാപിക്കുംവരെ ട്രെയിനുകള്‍ക്ക് വേഗനിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ ട്രെയിനുകള്‍ വൈകുന്നത് യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്നു. എക്സ്പ്രസ്ദീര്‍ഘദൂര ട്രെയിനുകളും മണിക്കൂറുകള്‍ വൈകിയപ്പോള്‍ പാസഞ്ചറുകള്‍ അടക്കം ചില ട്രെയിനുകള്‍ കൃത്യസമയം പാലിച്ചു. ബുധനാഴ്ച രാത്രി മംഗലാപുരത്തുനിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെട്ട മലബാര്‍ എക്സ്പ്രസ് (16630) ഒന്നരമണിക്കൂര്‍ വൈകി 10.22ഓടെയാണ് തിരുവനന്തപുരത്തത്തെിയത്. മുംബൈകന്യാകുമാരി ജയന്തി ജനത (16381) ഒന്നരമണിക്കൂര്‍ വൈകി 11.30ന് സെന്‍ട്രല്‍ സ്റ്റേഷനിലത്തെി.
മംഗലാപുരംതിരുവനന്തപുരം മാവേലി എക്സ്പ്രസ് വിവിധ സ്റ്റേഷനുകളില്‍ അരമണിക്കൂര്‍ മുതല്‍ ഒരുമണിക്കൂര്‍ വരെ വൈകിയാണ് ഓടിയത്തെിയത്. എറണാകുളംതിരുവനന്തപുരം വഞ്ചിനാട് (16303), ഗുരുവായൂര്‍തിരുവനന്തപുരം എക്സ്പ്രസ് (16341), ചെന്നൈതിരുവനന്തപുരം മെയിലും (12623) ഒരുമണിക്കൂറോളം വൈകി.
മംഗലാപുരത്തുനിന്ന് തിരിച്ചുള്ള പരശുറാം കണ്ണൂര്‍ വരെ വൈകിയെങ്കിലും പിന്നീട് കൃത്യസമയം പാലിച്ചു. തിരുവനന്തപുരംകോഴിക്കോട് ജനശതാബ്ദി (12076) അരമണിക്കൂര്‍ വൈകിയാണ് കോഴിക്കോടത്തെിയത്. ആലപ്പുഴധന്‍ബാദ് എക്സ്പ്രസ് 50 മിനിറ്റ് വൈകിയാണ് സര്‍വിസ് നടത്തിയത്. തിരുവനന്തപുരംകോര്‍ബ എക്സ്പ്രസ് 55 മിനിറ്റും വൈകി. എറണാകുളംകണ്ണൂര്‍ ഇന്‍റര്‍സിറ്റി (16305) 40 മിനിറ്റ് വൈകി. നാഗര്‍കോവില്‍മംഗലാപുരം ഏറനാട് എക്സ്പ്രസ് ഒരു മണിക്കൂറോളം വൈകിയാണ് ആലുവയിലത്തെിയതെങ്കിലും പിന്നീട് സമയക്രമം പാലിച്ചു.
തിരുവനന്തപുരംഷൊര്‍ണൂര്‍ വേണാട് എക്സ്പ്രസ് ഒരു മണിക്കൂറും എറണാകുളംകൊല്ലം പാസഞ്ചര്‍ (66307) ഒന്നരമണിക്കൂറും ഗുരുവായൂര്‍പുനലൂര്‍ പാസഞ്ചര്‍ (56365) മൂക്കാല്‍മണിക്കൂറും, എറണാകുളംനിലമ്പൂര്‍ പാസഞ്ചര്‍ (56362) ഒരുമണിക്കൂറും വൈകിയാണ് ഓടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.