ആലപ്പുഴ/മാവേലിക്കര: വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാനത്തെിയ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ ജില്ലയിലെ രണ്ട് കോടതികളില്‍ അഭിഭാഷകരുടെ അഴിഞ്ഞാട്ടം. ആലപ്പുഴ ജില്ലാ കോടതിവളപ്പില്‍ ചാനല്‍ ഡ്രൈവറെ ക്രൂരമായി മര്‍ദിച്ച ഒരുസംഘം അഭിഭാഷകര്‍ മാധ്യമപ്രവര്‍ത്തകക്കു നേരെയും തിരിഞ്ഞു. മാവേലിക്കര ജില്ലാ കോടതി വളപ്പിലും കൈയേറ്റശ്രമമുണ്ടായി.
ആലപ്പുഴ കോടതിവളപ്പില്‍ റിപ്പോര്‍ട്ടര്‍ ചാനല്‍ റിപ്പോര്‍ട്ടര്‍ ശരണ്യ, ഡ്രൈവര്‍ ആഷിഖ് ഹെന്‍റി എന്നിവര്‍ക്കു നേരെയാണ് ആക്രമണം. ആഷിഖിനെ അഭിഭാഷകര്‍ വളഞ്ഞിട്ട് മര്‍ദിച്ചു. ഇത് തടയാന്‍ ശ്രമിച്ച ശരണ്യയെ പിടിച്ചുതള്ളുകയും വസ്ത്രം വലിച്ചുകീറാന്‍ ശ്രമിക്കുകയും ചെയ്തു.
വ്യാഴാഴ്ച ഉച്ചക്ക് 12.30ഓടെയാണ് സംഭവം. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍നിന്ന് പിരിച്ചുവിട്ട താല്‍ക്കാലിക ജീവനക്കാരെ കോടതിയില്‍ എത്തിച്ചത് റിപ്പോര്‍ട്ടു ചെയ്യാനത്തെിയ മാധ്യമപ്രവര്‍ത്തകരാണ് ആക്രമണത്തിന് ഇരയായത്. കോടതി പരിസരത്തുനിന്ന് വാഹനം മാറ്റണമെന്നാവശ്യപ്പെട്ട് രംഗത്തത്തെിയ അഭിഭാഷകര്‍ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ അനുവദിക്കില്ളെന്നും ഭീഷണി മുഴക്കി. വാക്കേറ്റത്തിനൊടുവില്‍ ഡ്രൈവറെയും മാധ്യമപ്രവര്‍ത്തകയെയും കൈയേറ്റം ചെയ്യുകയായിരുന്നു. കാമറ നശിപ്പിക്കാനും ശ്രമിച്ചു. മാധ്യമപ്രവര്‍ത്തകരെ കോടതി വളപ്പില്‍ കയറ്റില്ളെന്ന നിലപാടുമായി ഒരുസംഘം യുവ അഭിഭാഷകര്‍ രംഗത്തത്തെിയപ്പോള്‍ ഇവരെ പിന്തിരിപ്പിക്കാന്‍ മുതിര്‍ന്ന അഭിഭാഷകര്‍ ശ്രമിച്ചു. എന്നാല്‍, ഇത് അവഗണിച്ചായിരുന്നു മര്‍ദനം. നോര്‍ത് പൊലീസ് കേസെടുത്തു.
മാവേലിക്കര കോടതി സമുച്ചയത്തിലെ ബോംബ് ഭീഷണിയുടെ വിവരമറിഞ്ഞ് വാര്‍ത്ത ശേഖരണത്തിനത്തെിയ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയാണ് അഭിഭാഷകരുടെ ആക്രോശവും കൈയേറ്റശ്രമവും ഉണ്ടായത്. ബാര്‍ അസോസിയേഷന്‍ ഭാരവാഹിയുടെ നേതൃത്വത്തിലാണ് മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ തിരിഞ്ഞത്. വ്യാഴാഴ്ച രാവിലെ 11.30ഓടെയാണ് സംഭവം.
കോടതി വളപ്പില്‍ ബോംബ് സ്ക്വാഡ് എത്തിയതിന്‍െറ ചിത്രമെടുക്കാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു പരാക്രമം. പ്രാദേശിക ചാനല്‍ കാമറാമാന്‍ എസ്.എന്‍ പ്രദീപിന്‍െറ പോക്കറ്റില്‍നിന്ന് മൊബൈല്‍ ഫോണ്‍ ബലമായി പിടിച്ചെടുത്തശേഷം അസഭ്യവര്‍ഷം നടത്തി. മാധ്യമപ്രവര്‍ത്തകര്‍ പൊലീസില്‍ പരാതി നല്‍കി.
ആലപ്പുഴ, മാവേലിക്കര കോടതിവളപ്പുകളില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ ഒരു വിഭാഗം അഭിഭാഷകര്‍ നടത്തിയ ആക്രമണത്തില്‍ കേരള പത്രപ്രവര്‍ത്തക യൂനിയന്‍ ജില്ലാ കമ്മിറ്റിയും ആലപ്പുഴ പ്രസ് ക്ളബും പ്രതിഷേധിച്ചു. മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയവരെ അറസ്റ്റു ചെയ്യണമെന്ന് യൂനിയന്‍ ജില്ലാ പ്രസിഡന്‍റ് വി.എസ്. ഉമേഷും സെക്രട്ടറി ജി.ഹരികൃഷ്ണനും ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.