കോട്ടയം: വിജിലന്‍സ് അന്വേഷണങ്ങളെ മുന്‍ മന്ത്രിയും കേരള കോണ്‍ഗ്രസ് എം ചെയര്‍മാനുമായ കെ.എം. മാണി വല്ലാതെ ഭയക്കുന്നുണ്ടെന്ന് ഡയറക്ടര്‍ ഡോ. ജേക്കബ് തോമസ്. വ്യക്തിപരമായി അദ്ദേഹം തനിക്കെതിരെ ഉയര്‍ത്തുന്ന ആരോപണങ്ങള്‍ ഇതിന്‍െറ ഭാഗമാണെന്നും ഇതെല്ലാം തള്ളിക്കളയുന്നുവെന്നും അദ്ദേഹം ‘മാധ്യമ’ത്തോട് പറഞ്ഞു. വിജിലന്‍സ് അന്വേഷണത്തെ ഇതുവരെ രാഷ്ട്രീയമായി നേരിട്ടിരുന്ന കെ.എം. മാണി ഇപ്പോള്‍ ചുവടുമാറ്റി ആക്രമണം തനിക്കെതിരെയാക്കിയിരിക്കുന്നു. ഇതിന്‍െറ അര്‍ഥം അന്വേഷണത്തെ അദ്ദേഹം ഭയക്കുന്നുവെന്നു തന്നെ. നേരത്തേ അരോപണം ഉന്നയിച്ചിരുന്നത് കോണ്‍ഗ്രസിനെതിരെയായിരുന്നു. ഇപ്പോള്‍ ചുവടുമാറ്റി പിടിച്ചുനില്‍ക്കാനുള്ള ശ്രമത്തിന്‍െറ ഭാഗമായി ആരോപണം അന്വേഷണ സംഘത്തിനു നേരെയാക്കി. ഇതിനു പിന്നില്‍ മറ്റു ചില ലക്ഷ്യങ്ങളും ഉണ്ടാകാം -ജേക്കബ് തോമസ് കൂട്ടിച്ചേര്‍ത്തു.
നിരവധി വകുപ്പുകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. അന്നൊന്നും തനിക്കെതിരെ ആരും അഴിമതി ആരോപിച്ചിട്ടില്ല. പ്രവര്‍ത്തനങ്ങളെല്ലാം തീര്‍ത്തും സുതാര്യമായിരുന്നു. ചെറുകിട തുറമുഖ വകുപ്പിന്‍െറ ഡയറക്ടറായിരിക്കെ തനിക്കെതിരെ ഉയര്‍ന്ന അഴിമതിയെക്കുറിച്ച് അന്വേഷിക്കാന്‍ അന്ന് മന്ത്രിയായിരുന്ന മാണി അനുമതി നല്‍കിയതിന്‍െറ പേരിലാണ് ഇപ്പോള്‍ വിജിലന്‍സ് അന്വേഷണമെന്ന അദ്ദേഹത്തിന്‍െറ ആരോപണവും അടിസ്ഥാനരഹിതമാണ്. പ്രതികാരനടപടിയുടെ ഭാഗമായി വിജിലന്‍സ് ആര്‍ക്കും എതിരെ അന്വേഷണം നടത്താറില്ല. കെ.എം. മാണിയുടെ ആരോപണത്തില്‍ കഴമ്പില്ളെന്നും ജേക്കബ് തോമസ് പറഞ്ഞു.
തന്‍െറ വീട് ഈരാറ്റുപേട്ടയിലെ തീക്കോയിലാണ്. അവിടെയുള്ള ആരുടെയെങ്കിലും സമ്മര്‍ദമാകാം അന്വേഷണത്തിനു പിന്നിലെന്ന മാണിയുടെ ആരോപണവും അദ്ദേഹം തള്ളി. പൂഞ്ഞാര്‍ എം.എല്‍.എ പി.സി. ജോര്‍ജ് ബന്ധുവാണ്. മാതാവിന്‍െറ തറവാടും ജോര്‍ജിന്‍െറ തറവാടും ഒന്നാണ്. എന്നാല്‍, അദ്ദേഹവുമായി വ്യക്തിപരമായ ഒരടുപ്പവും എനിക്കില്ല. ജോലിയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ എന്നും നിഷ്പക്ഷ നിലപാടാണുള്ളത്. തനിക്കെതിരായ നീക്കത്തിനു പിന്നില്‍ ജേക്കബ് തോമസിന്‍െറ ചില ബന്ധുക്കളുണ്ടെന്ന മാണിയുടെ ആരോപണത്തിനു മറുപടിയായി അദ്ദേഹം പറഞ്ഞു. ഇത്തരം ആരോപണമെല്ലാം അന്വേഷണ ഭയത്തില്‍നിന്നുണ്ടാകുന്നതാണെന്നും ജേക്കബ് തോമസ് കുറ്റപ്പെടുത്തി.
അതേസമയം, രണ്ടാമത്തെ വിജിലന്‍സ് കേസായ കോഴിക്കോഴ വിവാദത്തില്‍ എഫ്.ഐ.ആര്‍ തയാറാക്കിയതോടെയാണ് അദ്ദേഹം അന്വേഷണ ഉദ്യോഗസ്ഥനെതിരെ ആരോപണവുമായി കഴിഞ്ഞ ദിവസം രംഗത്തത്തെിയത്രേ. മുമ്പൊന്നും മാണി വിജിലന്‍സ് ഡയറക്ടര്‍ക്കെതിരെ ആരോപണം ഉന്നയിച്ചിരുന്നില്ളെന്നതും ശ്രദ്ധേയമാണ്. എന്നാല്‍, ബാര്‍ കോഴക്കേസിനെക്കാള്‍ ശക്തമായ തെളിവുകളാണ് കോഴി കോഴക്കേസില്‍ മാണിക്കെതിരെ വിജിലന്‍സ് ശേഖരിച്ചിട്ടുള്ളത്.15.5 കോടി മാണി കൈപ്പറ്റിയെന്നതിന്‍െറ തെളിവുകളും വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ച എഫ്.ഐ.ആറിലുണ്ട്. പഴുതടച്ചുള്ള അന്വേഷണമായതിനാല്‍ മാണി കുടുങ്ങുമെന്ന സൂചനയാണ് പുറത്തുവരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.