മദ്യനയം തിരുത്താനാണ് എൽ.ഡി.എഫ് സർക്കാറിന്‍റെ നീക്കം -ഉമ്മൻ ചാണ്ടി

തിരുവനന്തപുരം: മദ്യനയത്തില്‍ തിരുത്തല്‍ വരുത്താനും മദ്യവ്യാപാരികളെ സഹായിക്കാനും എൽ.ഡി.എഫ് സർക്കാർ ഒളിഞ്ഞും തെളിഞ്ഞും നീക്കം നടത്തുകയാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. വി.എസ് അച്യുതാനന്ദനെ ഭരണപരിഷ്‌കാര കമീഷന്‍ ചെയര്‍മാനാക്കിയതാണ് എല്‍.ഡി.എഫ് സര്‍ക്കാറിന്‍റെ 100 ദിവസത്തെ ഭരണത്തില്‍ കൊട്ടിഘോഷിക്കാവുന്ന നേട്ടമെന്നും അദ്ദേഹം പറഞ്ഞു.  

മാധ്യമ സെക്രട്ടറിയും മാധ്യമ ഉപദേഷ്ടാവുമുണ്ടായിട്ടും മുഖ്യമന്ത്രിക്ക് മാധ്യമങ്ങളുമായുള്ള അകലം കൂടിക്കൊണ്ടിരിക്കുകയാണ്. സ്വാശ്രയ മെഡിക്കല്‍ സ്ഥാപനങ്ങളില്‍ കഴിഞ്ഞതവണ നാമമാത്രമായി ഫീസ് വര്‍ധിപ്പിച്ചപ്പോള്‍ സമരം ചെയ്തവരാണ് ഇപ്പോള്‍ ക്രമാതീതമായി ഫീസ് കൂട്ടിയത്. അതുകൊണ്ട് മുന്‍കാല സമരങ്ങള്‍ തെറ്റായിപ്പോയെന്ന് തുറന്നുപറയാന്‍ അവര്‍ തയാറാകണമെന്നും ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു.

യു.ഡി.എഫ് സര്‍ക്കാര്‍ തുടങ്ങിവെച്ച പദ്ധതികള്‍ തുടരാനുള്ള ഈ സര്‍ക്കാറിന്‍റെ തീരുമാനം സ്വാഗതാര്‍ഹമാണ്. നല്ലത് ചെയ്താല്‍ യു.ഡി.എഫ് സഹകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ യു.ഡി.എഫ് തുടക്കമിട്ട മലയോര ഹൈവേ ഉപേക്ഷിക്കരുത്. ആ പദ്ധതിയില്‍ നിന്ന് പിന്നാക്കം പോകുന്നത് പ്രതിഷേധാര്‍ഹമാണെന്നും ഉമ്മൻചാണ്ടി പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.