പുതുവസ്ത്രങ്ങളില്ലാതെ മലയാളികള്‍ക്കെന്ത് ഓണാഘോഷം. വസ്ത്രങ്ങളുടെ മഹനീയ ശേഖരവുമായി മേളകളും സ്ഥാപനങ്ങളും ഒരുങ്ങിയിരിക്കുകയാണ്. ഓണവിപണിയിലെ താരമാണ് ഖാദി-കൈത്തറി ഉല്‍പന്നങ്ങള്‍. അതുകൊണ്ടുതന്നെ പതിവുപോലെ ഓണവിപണി കൈയടക്കാന്‍ കൈത്തറി മേളകള്‍ ഇത്തവണയും സജീവമായി. ജില്ലാ വ്യവസായ കേന്ദ്രത്തിന്‍െറയും ജില്ലാ കൈത്തറി വികസന സമിതിയുടെയും സര്‍വോദയ സംഘത്തിന്‍െറയുമൊക്കെ കീഴില്‍ കൈത്തറി മേളകള്‍ സംഘടിപ്പിക്കുന്നുണ്ട്.
പാവമണി റോഡിലെ കമീഷണര്‍ ഓഫിസിനു മുന്നിലെ കൈത്തറി വസ്ത്രവിപണന മേളയില്‍ വിവിധ വര്‍ണങ്ങളിലും ഡിസൈനുകളിലും നെയ്തെടുത്ത ഷര്‍ട്ട് പീസുകള്‍, സാരികള്‍, സെറ്റ് മുണ്ടുകള്‍, ദോത്തികള്‍, കൈലികള്‍, കിടക്കവിരികള്‍, മേശവിരികള്‍, ടവ്വലുകള്‍, ഫര്‍ണിഷിങ്ങുകള്‍, ഫ്ളോര്‍മാറ്റുകള്‍ തുടങ്ങിയവയുടെ വലിയ ശേഖരം ഒരുക്കിയിട്ടുണ്ട്. 20 ശതമാനം സര്‍ക്കാര്‍ റിബേറ്റോടെയാണ് വില്‍പന. 1000 രൂപക്ക് മുകളിലുള്ള ഓരോ വില്‍പനക്കും ഒരു സമ്മാന കൂപ്പണ്‍ നല്‍കുന്നുണ്ട്. ദിവസവും നറുക്കെടുപ്പിലൂടെ ഭാഗ്യശാലികള്‍ക്ക് 1000 രൂപ മൊത്തവിലയുള്ള കൈത്തറി വസ്ത്രങ്ങള്‍, ആഴ്ചതോറുമുള്ള നറുക്കെടുപ്പില്‍ 2000 രൂപ മൊത്തവിലയുള്ള കൈത്തറി വസ്ത്രങ്ങള്‍, മെഗാ സമ്മാനമായി എല്‍.ഇ.ഡി ടി.വി തുടങ്ങി ഉപഭോക്താക്കളെ ആകര്‍ഷിക്കുകയാണ് മേള.
കോഴിക്കോട് സര്‍വോദയ സംഘത്തിന്‍െറ മിഠായിത്തെരുവിലെ ഖാദി ഗ്രാമോദ്യോഗ് എംപോറിയത്തിലെ മെഗാ എക്സ്പോയില്‍ തുണിത്തരങ്ങള്‍ക്ക് 30 ശതമാനം റിബേറ്റും ഫര്‍ണിച്ചര്‍, കരകൗശല വസ്തുക്കള്‍, ലതര്‍ ഉല്‍പന്നങ്ങള്‍ എന്നിവക്ക് പത്തു ശതമാനം വിലക്കുറവും ലഭിക്കും. കൂടാതെ സമ്മാന കൂപ്പണിലൂടെ ആര്‍ഷകമായ സമ്മാനങ്ങളും ലഭിക്കും. സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് പ്രത്യേക ഓഫറുകളും ഒരുക്കിയിട്ടുണ്ട്. ഉയര്‍ന്ന ഗുണനിലവാരമാണ് ഖാദി തുണിത്തരങ്ങളെ ശ്രദ്ധേയമാക്കുന്നത്. പരിസ്ഥിതിക്ക് ഏറ്റവും അനുയോജ്യമായ തുണിത്തരമായതിനാല്‍ കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ മികച്ച വളര്‍ച്ചയാണ് ഖാദി കൈവരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.