സാമൂഹിക പെന്‍ഷന്‍: പണപ്പിരിവ് പാടില്ലെന്ന് കോടിയേരി

തിരുവനന്തപുരം: സാമൂഹിക ക്ഷേമ പെന്‍ഷനില്‍ ഒരുതരത്തിലും പണപ്പിരിവ് നടത്താന്‍ പാടില്ളെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പെന്‍ഷന്‍ വിതരണവുമായി ബന്ധപ്പെട്ട് ഗുണഭോക്താക്കളില്‍നിന്ന് 50 മുതല്‍ 300 രൂപവരെ ചിലര്‍ തട്ടിയെടുക്കുന്നെന്ന ആക്ഷേപം വസ്തുതാവിരുദ്ധമാണെന്ന് അദ്ദേഹം പ്രസ്താവിച്ചു.

തുക എത്തിക്കാന്‍ സര്‍ക്കാര്‍തന്നെ 50 രൂപ കമീഷനായി നല്‍കുന്നുണ്ട്. പെന്‍ഷന്‍ വിതരണത്തില്‍ കക്ഷിരാഷ്ട്രീയമില്ല. പെന്‍ഷന്‍ വിതരണത്തിന് നേതൃത്വം നല്‍കുന്ന സഹകരണ ക്രെഡിറ്റ് ബാങ്കുകളില്‍ 900ത്തോളം എല്‍.ഡി.എഫിന്‍െറയും 581 യു.ഡി.എഫിന്‍െറയും ഭരണസമിതിക്ക് കീഴിലാണ്.
ബി.ജെ.പിയുടെ നിയന്ത്രണത്തിലെ ഭരണസമിതികളുമുണ്ട്. ഒരു ജില്ലാ ബാങ്ക് ഒഴികെയുള്ളവയില്‍ യു.ഡി.എഫ് നിയന്ത്രണത്തിലെ ഭരണസമിതികളാണ് അധികാരത്തില്‍.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.