തെരുവു നായ് കടിച്ച് ഒന്നാം ക്ലാസുകാരിക്ക് ഗുരുതര പരിക്ക്

പൊന്നാനി: പൊന്നാനിയില്‍ തെരുവ് നായ്ക്കളുടെ ആക്രമണത്തില്‍ ഒന്നാം ക്ളാസുകാരിക്ക് ഗുരുതര പരിക്കേറ്റു. ബി.ഇ.എം.യു.പി സ്കൂള്‍ ഒന്നാം ക്ളാസ് വിദ്യാര്‍ഥിനി ഷാദിയ ഷെറിനെ സ്കൂളില്‍ വെച്ച് നായ കടിച്ചു പരിക്കേല്‍പ്പിക്കുകയായിരുന്നു. ഗുരുതര പരിക്കുകളോടെ തൃശൂര്‍ മെഡിക്കല്‍ കോളജാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച ഉച്ചക്കാണ് സംഭവം. സ്കൂളിലെ മൂത്രപ്പുരയിലേക്ക് പോയ കുട്ടിയുടെ കൂടെ  കൂട്ടുകാരുമുണ്ടായിരുന്നു. അതിനിടെ, സമീപത്തുള്ള പൊന്തക്കാട്ടില്‍ നിന്ന് ആറ് നായ്ക്കള്‍ വിദ്യാര്‍ഥികളുടെ നേര്‍ക്ക് തിരിയുകയായിരുന്നു. പത്തോളം സ്ഥലത്ത് കടിയേറ്റു. നാല് സ്ഥലത്ത് തുന്നലിട്ടു. പൊന്നാനി കുറ്റിക്കാട് സ്വദേശി നവാസിന്‍െറ മകളാണ് ഷാദിയ.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.