ഇതരസംസ്ഥാന പച്ചക്കറികളില്‍ വ്യാപക കീടനാശിനി സാന്നിധ്യം

തിരുവനന്തപുരം: ഓണസദ്യക്ക് സംസ്ഥാനത്തത്തെുന്ന ഇതരസംസ്ഥാന പച്ചക്കറികളായ ബീന്‍സ്, കറിവേപ്പില, പച്ചമുളക്, പുതിനയില, മല്ലിയില, പാലക്ചീര, ബീറ്റ്റൂട്ട്, കോവക്ക എന്നിവയില്‍ കീടനാശിനി സാന്നിധ്യം. കൃഷി -ഭക്ഷ്യസുരക്ഷാവകുപ്പുകള്‍ വെള്ളായണി കാര്‍ഷികകോളജിലെ കീടനാശിനി അവശിഷ്ട വിഷാംശ പരിശോധനാ ലബോറട്ടറിയില്‍ നടത്തിയ പരിശോധനയിലാണ് ഞെട്ടിക്കുന്ന വിവരം. പരിശോധിച്ച 188 സാംപിളുകളില്‍ 16 എണ്ണത്തിലാണ് കീടനാശിനി കണ്ടത്തെിയത്.

ബീന്‍സിന്‍െറ ഒറ്റ സാംപിളില്‍  എത്തയോണ്‍, മാലത്തയോണ്‍, ലാംബ്ഡാ സൈഹാലോത്രിന്‍ എന്നിവക്കൊപ്പം സംസ്ഥാനത്ത് നിരോധിച്ച ഉഗ്രവിഷമായ പ്രൊഫെനോഫോസും കണ്ടത്തെി. തിരുവനന്തപുരത്തെ ഭക്ഷ്യ സുരക്ഷാ വിജിലന്‍സ് സ്ക്വാഡ് സംഭരിച്ച കറിവേപ്പിലയുടെ ഒറ്റ സാംപിളില്‍ പ്രൊഫെനോഫോസ്, ട്രയാസോഫോസ്, ഫെന്‍പ്രൊപ്പാത്രിന്‍, സൈഫ്ലൂത്രിന്‍ എന്നീ നാല് കീടനാശികളുടെ സാന്നിധ്യം കണ്ടത്തെി.
മല്ലിയില, പച്ചമുളക്, പാലക് ചീരയില്‍ എന്നിവയിലും വിഷസാന്നിധ്യവുമുണ്ട്.

ജില്ലതിരിച്ചുള്ള കണക്ക് പരിശോധിച്ചാല്‍ വയനാട് 20 ശതമാനവും കോഴിക്കോട് 19വും മലപ്പുറം 17ശതമാനവുമാണ് വിഷസാന്നിധ്യം കണ്ടത്തെിയത്. തക്കാളി, വെണ്ടക്ക, പടവലം, പാവക്ക, അമരക്ക, കത്തിരിക്ക, ഉരുളക്കിഴങ്ങ്, സവാള, ചെറിയ ഉള്ളി, കാരറ്റ്, ചേന, ചേമ്പ് തുടങ്ങിയ പച്ചക്കറികള്‍ പൊതുവില്‍ വിഷരഹിതമാണ്.

വിഷസാന്നിധ്യം കണ്ടത്തെിയ പച്ചക്കറികള്‍ രണ്ടു ശതമാനം വീര്യമുള്ള വിനാഗിരി ലായനിയിലോ ഒരു ശതമാനം വീര്യമുള്ള മഞ്ഞള്‍പ്പൊടി ലായനിയിലോ 10 മിനിറ്റ് മുക്കിവെച്ചശേഷം രണ്ടുമൂന്നു പ്രാവശ്യം കഴുകി ഉപയോഗിച്ചാല്‍ വിഷാംശം 60-70ശതമാനം നീക്കം ചെയ്യാനാവുമെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.