കൊച്ചി: മലയാള സിനിമാ ലോകം ഗുരുതുല്യനായി കാണുന്ന സംവിധായകന്‍ കെ.ജി. ജോര്‍ജിനെ തേടി ഒടുവില്‍ ജെ.സി. ദാനിയേല്‍ പുരസ്കാരമത്തെി. മലയാള സിനിമയുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന ഏറ്റവും വലിയ അംഗീകാരം വൈകിയത്തെുമ്പോഴും നല്ല സിനിമകളുടെ പെരുന്തച്ചന് തെല്ലും പരിഭവമില്ല. ദാനിയേല്‍ പുരസ്കാരത്തിന് അര്‍ഹനാണെന്ന് തോന്നിയിട്ടുണ്ട്. ഇത് നേരത്തേ കിട്ടേണ്ടതായിരുന്നു. എങ്കിലും ഇക്കാര്യത്തില്‍ പരാതിയൊന്നുമില്ളെന്ന് അനാരോഗ്യം മൂലം കൊച്ചി വെണ്ണലയിലെ വീട്ടില്‍ വിശ്രമിക്കുന്ന ജോര്‍ജ് സ്വതസിദ്ധമായ പുഞ്ചിരിയോടെ ‘മാധ്യമ’ത്തോട് പറഞ്ഞു.
കഴിഞ്ഞ വര്‍ഷം പുരസ്കാരത്തിനായി ജോര്‍ജിനെ പരിഗണിച്ചിരുന്നു. ഇദ്ദേഹത്തിനാണ് പുരസ്കാരമെന്ന പ്രചാരണവുമുണ്ടായി. ഒടുവില്‍ ഐ.വി. ശശിക്ക് നല്‍കാനായിരുന്നു തീരുമാനം. തനിക്ക് കിട്ടാനുള്ളത് എപ്പോഴാണെങ്കിലും കിട്ടുമെന്നാണ് അവാര്‍ഡുകളെക്കുറിച്ച് ചര്‍ച്ച ചെയ്യുമ്പോള്‍ അദ്ദേഹം പറയാറുള്ളതെന്ന് ജോര്‍ജിന്‍െറ ഭാര്യയും പിന്നണി ഗായികയുമായ സെല്‍മാ ജോര്‍ജ് പറഞ്ഞു. തന്‍െറ കഴിവില്‍ വിശ്വാസമുണ്ടെന്നും അവാര്‍ഡ് കിട്ടാത്തതില്‍ പരാതിയുമില്ളെന്നുമാണ് എപ്പോഴും പറയുക- പാപ്പുക്കുട്ടി ഭാഗവതരുടെ മകളായ സെല്‍മ വ്യക്തമാക്കി.
നിരവധി നടീ-നടന്മാരെ ചലച്ചിത്ര ലോകത്തേക്ക് പരിചയപ്പെടുത്തിയ ജോര്‍ജ് മനുഷ്യമനസ്സിന്‍െറ വൈചിത്ര്യങ്ങളെ സെല്ലുലോയ്ഡില്‍ പകര്‍ത്തുന്നതില്‍ മിടുക്ക് കാണിച്ച സംവിധായകനാണ്.
1957ല്‍ പുറത്തിറങ്ങിയ ‘സ്വപ്നാടന’വും ’82ലെ ‘യവനിക’യും ഇതിന് മികച്ച ഉദാഹരണമാണ്. ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ‘സ്വപ്നാടനം’ ദേശീയ-സംസ്ഥാന പുരസ്കാരങ്ങള്‍ നേടി. ‘ഉള്‍ക്കടല്‍’, ‘മേള’, ‘കോലങ്ങള്‍’, ‘ഓണപ്പുടവ’, ‘മണ്ണ്’, ‘ലേഖയുടെ മരണം ഒരു ഫ്ളാഷ്ബാക്ക്’, ‘ആദാമിന്‍െറ വാരിയെല്ല്’, ‘മറ്റൊരാള്‍’, ‘ഇരകള്‍’ തുടങ്ങി 19 സിനിമകളാണ് ജോര്‍ജിന്‍െറതായുള്ളത്. രാഷ്ട്രീയ ആക്ഷേപഹാസ്യമായ ‘പഞ്ചവടിപ്പാലം’ അടക്കം അദ്ദേഹം സംവിധാനം ചെയ്ത എല്ലാ ചിത്രങ്ങളും മികച്ച കലാമൂല്യമുള്ളവയായിരുന്നു.
‘ഇലവങ്കോട് ദേശ’മാണ് അവസാന സിനിമ. ‘ഉള്‍ക്കടല്‍’ തിലകന് തിലകക്കുറിയായെങ്കില്‍ ‘യവനിക’യാണ് മമ്മൂട്ടിക്ക് വഴിത്തിരിവായത്. ‘മാക്ട’ സ്ഥാപക ചെയര്‍മാനായ കുളക്കാട്ടില്‍ ഗീവര്‍ഗീസ് ജോര്‍ജ് എന്ന കെ.ജി. ജോര്‍ജ് സംസ്ഥാന ചലച്ചിത്ര വികസന കോര്‍പറേഷന്‍ മുന്‍ ചെയര്‍മാനാണ്. ഒമ്പത് സംസ്ഥാന അവാര്‍ഡുകളും ‘ഫെഫ്ക’യുടെ മാസ്റ്റേഴ്സ് അവാര്‍ഡും 70 പിന്നിട്ട ഈ തിരുവല്ലക്കാരന് ലഭിച്ചിട്ടുണ്ട്. നടനും സംവിധായകനുമായ അരുണ്‍, ദുബൈയിലുള്ള താര എന്നിവര്‍ മക്കളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.