തൊടുപുഴ: എസ്.എന്‍.ഡി.പി യൂനിയന് കീഴിലെ വിവിധ യൂനിയനുകളുടെ കീഴില്‍ സ്വകാര്യ ട്രസ്റ്റുകള്‍ ഉണ്ടാക്കി ഭൂമി വാങ്ങുകയും സ്ഥാപനങ്ങള്‍ തുടങ്ങാനെന്ന പേരില്‍ വ്യാപകമായി പണപ്പിരിവ് നടത്തുകയും ചെയ്തതില്‍ വെള്ളാപ്പള്ളി നടേശന്‍െറ പങ്ക് അന്വേഷിക്കണമെന്ന് ശ്രീനാരായണ ധര്‍മവേദി സംസ്ഥാന നേതൃയോഗം ആവശ്യപ്പെട്ടു. പാലാ എസ്.എന്‍.ഡി.പി യൂനിയന് കീഴില്‍ പുഞ്ഞാറിലെ പുത്തന്‍കുന്നോളില്‍ 20 ഏക്കര്‍ സ്ഥലം വാങ്ങിയതില്‍ 1.60 കോടിയുടെ തട്ടിപ്പാണ് നടന്നത്.
കേരളത്തിലെ ഒരു ഡസനിലധികം യൂനിയനുകളില്‍ അഡ്മിനിസ്ട്രേറ്ററായിരുന്ന അഡ്വ. സന്തോഷ്കുമാര്‍ വെള്ളാപ്പള്ളിയുടെ ഏറ്റവും അടുപ്പക്കാരനാണ്. കമ്മിറ്റി അംഗങ്ങള്‍ തിരിമറി വെള്ളാപ്പള്ളിയുടെ ശ്രദ്ധയില്‍പെടുത്തിയിട്ടും നടപടി ഉണ്ടായില്ല. ഇതില്‍ ദുരൂഹതയുണ്ടെന്നും യോഗം ചൂണ്ടിക്കാട്ടി. ചെയര്‍മാന്‍ ഗോകുലം ഗോപാലന്‍, ജനറല്‍ സെക്രട്ടറി ഡോ. ബിജു രമേശ്, വൈസ് ചെയര്‍മാന്‍ കെ.കെ. പുഷ്പാംഗദന്‍, പ്രഫ. ജി. മോഹന്‍ദാസ്, ജോയന്‍റ് കണ്‍വീനര്‍മാരായ സൗത് ഇന്ത്യന്‍ വിനോദ്, അജോയ്കുമാര്‍ മാവേലിക്കര സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.