ലുക്കൗട്ട് നോട്ടീസ് പ്രതി ഉദ്യോഗസ്ഥരെ വെട്ടിച്ച് കടന്നു

നെടുമ്പാശ്ശേരി: ലുക്കൗട്ട് നോട്ടീസിനെ തുടര്‍ന്ന് രാജ്യാന്തര വിമാനത്താവളത്തില്‍ എമിഗ്രേഷന്‍ വിഭാഗത്തിന്‍െറ പിടിയിലായ പ്രതി പൊലീസിനെയും സി.ഐ.എസ്.എഫിനെയും വെട്ടിച്ച് വിമാനത്താവളത്തില്‍നിന്ന് രക്ഷപ്പെട്ടു. മലപ്പുറം കട്ടപ്പരിയാരം സ്വദേശി അബ്ദുസ്സലാമാണ് (57) രക്ഷപ്പെട്ടത്. വണ്ടൂര്‍ പൊലീസ്സ്റ്റേഷനുകീഴില്‍  ദുരൂഹ വാഹനാപകട കേസുമായി ബന്ധപ്പെട്ട് ഇയാളെ പൊലീസ് ചോദ്യംചെയ്യാന്‍ വിളിച്ചെങ്കിലും മുങ്ങി. തുടര്‍ന്നാണ് ഇയാളെ പ്രതിയാക്കി വിമാനത്താവളങ്ങളില്‍ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. ബുധനാഴ്ച വൈകീട്ട് ഇന്‍ഡിഗോ വിമാനത്തില്‍ ദുബൈക്കു പോകാനാണ് പത്നി സമേതം ഇയാളത്തെിയത്. ഇയാളെ പിടികൂടി മാറ്റിനിര്‍ത്തിയ ശേഷം പത്നിക്ക് യാത്രാനുമതി നല്‍കി. ഇതിനിടയിലാണ് ഇയാള്‍ എമിഗ്രേഷന്‍ ഉദ്യോഗസ്ഥരുടെയും സി.ഐ.എസ്.എഫിന്‍െറയും കണ്ണുവെട്ടിച്ച് രക്ഷപ്പെട്ടത്.

 

 

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.