ന്യൂഡൽഹി: സൗമ്യയെ കൊന്നത് ഗോവിന്ദച്ചാമിയാണെന്നതിന് തെളിവുണ്ടോയെന്ന് സുപ്രീംകോടതി. സൗമ്യയെ ട്രെയിനില്‍ നിന്ന് തള്ളിയിട്ട് കൊന്നത് ഗോവിന്ദച്ചാമിയാണെന്നതിന് തെളിവ് എവിടെ? ഊഹാപോഹങ്ങള്‍ കോടതിയില്‍ പറയരുതെന്നും സുപ്രീംകോടതി വ്യക്തമാക്കി.
സാഹചര്യ തെളിവുകള്‍ മാത്രമായിരുന്നു പ്രൊസിക്യൂഷന്റെ അടിസ്ഥാനം. സൗമ്യയെ തളളിയിട്ടത് ഗോവിന്ദച്ചാമിയാണ് എന്ന് പ്രൊസിക്യൂഷന് തെളിയിക്കാന്‍ ആയില്ല. മരണകാരണമായി പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ചൂണ്ടികാണിച്ച മുറിവ് വീഴ്ചയില്‍ സംഭവിച്ചതാകാമെന്നും സുപ്രീംകോടതി നിരീക്ഷിച്ചു. ഗോവിന്ദച്ചാമിയുടെ വധശിക്ഷക്കെതിരായുള്ള അപ്പീലിൽ വാദം തുടരുകയാണ്.
സൗമ്യ വധക്കേസില്‍ കീഴ്കോടതി വിധിച്ച വധശിക്ഷക്കെതിരെ ഗോവിന്ദച്ചാമി നല്‍കിയ അപ്പീലില്‍ തുടര്‍വാദം കേള്‍ക്കവേയാണ് കോടതിയുടെ ചോദ്യം. കീഴ്കോടതി വിധി റദ്ദാക്കി തന്നെ കുറ്റവിമുക്തനാക്കണമെന്നാണ് ഹരജിയിലെ ആവശ്യം. ഗോവിന്ദച്ചാമിയെ മാധ്യമങ്ങള്‍ വിചാരണ ചെയ്ത് കുടുക്കുകയായിരുന്നുവെന്നാണ് പ്രതിഭാഗം അഭിഭാഷകൻ ബി.എ ആളൂര്‍ കോടതിയെ ധരിപ്പിച്ചത്. കൊലപാതകം, ബലാത്സംഗം, വനിതാ കമ്പാര്‍ട്ടുമെന്റില്‍ അതിക്രമിച്ച് കടക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് ഗോവിന്ദച്ചാമിക്കെതിരെ ആരോപിച്ചിരുന്നത്. കേസില്‍ തൃശൂര്‍ അതിവേഗ കോടതി വിധിച്ച വധശിക്ഷ നേരത്തെ ഹൈകോടതി ശരിവെച്ചിരുന്നു.
എറണാകുളം - ഷൊര്‍ണ്ണൂര്‍ പാസഞ്ചര്‍ ട്രെയിനിലില്‍ നിന്ന് തള്ളി പുറത്തേക്കിട്ട് സൗമ്യയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലാണ് ഹൈകോടതി ശിക്ഷ വിധിച്ചത്. 2011 ഫെബ്രുവരി 1നാണ് സംഭവം നടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.