തിരുവനന്തപുരം: ബാര്‍ കോഴക്കേസ് അട്ടിമറിച്ചതിന് മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ശങ്കര്‍ റെഡ്ഡി, എസ്.പി ആര്‍. സുകേശന്‍ എന്നിവര്‍ക്കെതിരെ കേസെടുക്കണമെന്ന ഹരജി വിജിലന്‍സ് കോടതി ഫയലില്‍ സ്വീകരിച്ചു. കേസ് ഡയറി ഹാജരാക്കാന്‍ ജഡ്ജി എ. ബദറുദ്ദീന്‍ ഉത്തരവിട്ടു.
കെ.എം. മാണിക്കെതിരായ കേസ് അട്ടിമറിക്കുന്നതിന് ശങ്കര്‍ റെഡ്ഡി നല്‍കിയ നിര്‍ദേശം കേസ് ഡയറിയുടെ അവസാനഭാഗത്ത് മുന്‍ അന്വേഷണ ഉദ്യോഗസ്ഥനായ സുകേശന്‍ രേഖപ്പെടുത്തിയെന്ന ആരോപണത്തെ തുടര്‍ന്നാണ് ഉത്തരവ്. തുടരന്വേഷണമാവശ്യപ്പെട്ട് സുകേശന്‍ സമര്‍പ്പിച്ച ഹരജിയില്‍ കേസ് ഡയറി കോടതിയില്‍ സൂക്ഷിക്കണമെന്ന് നേരത്തേ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, കോടതി തുടരന്വേഷണത്തിനുത്തരവിട്ടതിനുശേഷം പുതിയ അന്വേഷണ ഉദ്യോഗസ്ഥന്‍ ഇത് കോടതിയില്‍നിന്ന് മടക്കിവാങ്ങിയിരുന്നു.
മാണിയെ ബാര്‍ കോഴക്കേസില്‍നിന്ന് രക്ഷപ്പെടുത്താന്‍ പല ഉന്നത ഇടപെടലുകളും ഗൂഢാലോചനകളും നടന്നിട്ടുണ്ടെന്നും വ്യക്തമായ അന്വേഷണം നടത്താനോ, തെളിവുകള്‍ ശേഖരിക്കാനോ, ശേഖരിച്ചവ ശാസ്ത്രീയമായി പരിശോധിക്കാനോ കഴിഞ്ഞില്ളെന്നും എസ്.പി ആര്‍. സുകേശന്‍ വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുളളതായി പായിച്ചിറ നവാസ് സമര്‍പ്പിച്ച ഹരജിയില്‍ ആരോപിക്കുന്നു. ചില അവിഹിത ഇടപെടലുകള്‍ ഉണ്ടായതുകാരണമാണ് മാണി കുറ്റക്കാരനല്ലായെന്ന് റിപ്പോര്‍ട്ട് നല്‍കേണ്ടിവന്നതെന്നും സുകേശന്‍ റിപ്പോര്‍ട്ടില്‍ പറയുന്നതായി ഹരജിയില്‍ പറയുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.