തിരുവനന്തപുരം: മുന്‍ മന്ത്രി കെ. ബാബുവിനെതിരായ വിജിലന്‍സ് കേസിന്‍െറ എല്ലാവശങ്ങളും കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതി പരിശോധിക്കുമെന്ന് കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍. സമിതിയുടെ വിലയിരുത്തലിന്‍െറ അടിസ്ഥാനത്തില്‍ വ്യക്തമായ നിലപാട് പാര്‍ട്ടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
ബാബുവിനെതിരായ വിജിലന്‍സ് അന്വേഷണത്തില്‍ പ്രാഥമിക അഭിപ്രായം യു.ഡി.എഫ് യോഗത്തില്‍ താന്‍ പറഞ്ഞിട്ടുണ്ട്. യു.ഡി.എഫും അഭിപ്രായം പറഞ്ഞിട്ടുണ്ട്. എന്നാല്‍, ഇക്കാര്യത്തില്‍ പാര്‍ട്ടി നിലപാട് രാഷ്ട്രീയകാര്യ സമിതിക്ക് ശേഷമായിരിക്കും തീരുമാനിക്കുക. മദ്യനയം ഗുണംചെയ്തില്ളെന്ന് പറയുന്നത് അത് അട്ടിമറിക്കാന്‍ ശ്രമിച്ചവരാണ്. നയം അട്ടിമറിക്കാനാണ് ഇപ്പോഴത്തെ പ്രചാരവേലകള്‍. നയത്തില്‍ മാറ്റംവരുത്താന്‍ ജനങ്ങളുടെ ഹിതപരിശോധന നടത്തുക മാത്രമാണ് പോംവഴി. അല്ലാതെ എന്തെങ്കിലും പറയുന്നതിനെ അംഗീകരിക്കാന്‍ കഴിയില്ല.
തെരുവുനായ് വിഷയവും സൗമ്യ കേസും കൈകാര്യംചെയ്യുന്നതില്‍ സര്‍ക്കാറിന് വീഴ്ചയുണ്ടായി. സൗമ്യ കേസില്‍ വിഷയം വീണ്ടും സുപ്രീംകോടതിയുടെ മുന്നില്‍ സ്പെഷല്‍ പ്രെയറായി അവതരിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.