തിരുവോണദിനത്തില്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ സി.ഐ.ടി.യു അനുകൂല സംഘടനയുടെ ഉപവാസവും

തിരുവനന്തപുരം: രജിസ്ട്രേഷന്‍െറയും ധനവകുപ്പിന്‍െറയും മേധാവികള്‍ തുടര്‍ച്ചയായി ജനവിരുദ്ധ ഉത്തരവുകള്‍ പുറപ്പെടുവിക്കുന്നെന്നാരോപിച്ചും തൊഴില്‍ സംരക്ഷണം ആവശ്യപ്പെട്ടും ആധാരമെഴുത്തുകാര്‍ തിരുവോണദിനത്തില്‍ സെക്രട്ടേറിയറ്റ് നടയില്‍ ഉപവസിക്കും. സി.ഐ.ടി.യു അനുകൂല സംഘടനയായ കേരള സ്റ്റേറ്റ് ഡോക്യുമെന്‍റ് വര്‍ക്കേഴ്സ് യൂനിയനാണ് തിരുവോണദിനത്തില്‍ പ്രതിഷേധവുമായി വരുന്നത്.

രജിസ്ട്രേഷന്‍ വകുപ്പ് അടുത്തിടെ പുറത്തിറക്കിയ ചില ഉത്തരവുകള്‍ ജനങ്ങളെ സഹായിക്കാനെന്ന് തോന്നുമെങ്കിലും അതിനുള്ളില്‍ കാപട്യവും പൊള്ളത്തരവുമാണെന്ന് വ്യക്തമാണെന്ന് യൂനിയന്‍ ജനറല്‍ കണ്‍വീനര്‍ ആനയറ ആര്‍.കെ. ജയന്‍ വാര്‍ത്താസമ്മേളനത്തില്‍ കുറ്റപ്പെടുത്തി. മുദ്രപ്പത്രനിരക്ക് വര്‍ധിപ്പിച്ചതിനാല്‍ ആധാരമെഴുത്ത് ഫീസ് ജനങ്ങള്‍ക്ക് താങ്ങാനാവുന്നില്ല. ഇതുമൂലം സംസ്ഥാനത്ത് 40 ശതമാനത്തോളം ഭൂമി ഇടപാടുകള്‍ ഇപ്പോള്‍ കുറഞ്ഞിരിക്കുകയാണ്. വകുപ്പില്‍ നടപ്പാക്കുന്ന സാങ്കേതികവികസനവും പരിഷ്കാരങ്ങളും സ്വാഗതം ചെയ്യുമ്പോഴും നൂറുകണക്കിന് വരുന്ന തൊഴിലാളികളുടെ ജീവിതം കൂടി സര്‍ക്കാര്‍ കാണണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വാര്‍ത്താസമ്മേളനത്തില്‍ മറ്റ് ഭാരവാഹികളായ കരകുളം ബാബു, പട്ടം ശ്രീകുമാര്‍, നെടുമങ്ങാട് അനില്‍, കുരുവിക്കാട് ഗിരീഷ് തുടങ്ങിയവരും പങ്കെടുത്തു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.