കായംകുളം: കായംകുളത്ത് വ്യത്യസ്ത സംഭവങ്ങളില്‍ തെരുവുനായ്ക്കള്‍ വൃദ്ധയുടെ മുഖം കടിച്ചുകീറുകയും കുട്ടികള്‍ ഉള്‍പ്പെടെ 11 പേരെ കടിക്കുകയും ചെയ്തു. പുതുപ്പള്ളി കോട്ടയില്‍ അമ്മിണി ദാനിയലിന്‍െറ (50) മുഖമാണ് കടിച്ചുകീറിയത്. കാട്ടില്‍ തെക്കതില്‍ ശാന്തികൃഷ്ണ (23), ഓലകെട്ടിയമ്പലം കൊട്ടാരത്തില്‍ ശ്രീദേവിയമ്മ (80), പെരിങ്ങാല പുതുക്കട്ട് മേടയില്‍ ആദിത്യന്‍ (12), കണ്ണങ്കരയില്‍ ഗോപാലകൃഷ്ണന്‍െറ മകള്‍ ദേവീപാര്‍വതി (നാലര), ഇടശേരി പടീറ്റതില്‍ രവികുമാറിന്‍െറ മകള്‍ ഗ്രേഷ്മ (ഒമ്പത്), ഗോകുലത്തില്‍ മണിയന്‍ (65), വാഴപ്പള്ളി പടീറ്റതില്‍ സരസ്വതി (60), പേള അരുഭവനത്തില്‍ അരു (20), എരുവ വൃന്ദാവനത്തില്‍ വേലുക്കുട്ടിനായര്‍ (64), എറണാകുളം മണിയത്ത് ബ്രണ്ടര്‍ (25) എന്നിവര്‍ക്കാണ് നായ്ക്കളുടെ ആക്രമണത്തില്‍ പരിക്കേറ്റത്. സാരമായി പരിക്കേറ്റ അമ്മിണി ദാനിയല്‍, സരസ്വതി, വേലുക്കുട്ടിനായര്‍ എന്നിവരെ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലും മറ്റുള്ളവരെ കായംകുളം ഗവ. ആശുപത്രിയിലും പ്രവേശിപ്പിച്ചു.
വീടിനുമുന്നില്‍ കളിച്ചുകൊണ്ടുനിന്ന കുട്ടികള്‍ക്കുനേരെ അപ്രതീക്ഷിതമായാണ് നായ്ക്കളുടെ ആക്രമണമുണ്ടായത്. ദേവിപാര്‍വതി വീടിനുമുന്നില്‍ കളിച്ചുകൊണ്ടിരിക്കുമ്പോഴും ഗ്രേഷ്മ വീടിന്‍െറ തിണ്ണയില്‍ ഇരിക്കുമ്പോഴുമാണ് കടിച്ചത്. വേലുക്കുട്ടിനായരൊഴികെയുള്ളവരെ ഒരു നായാണ് ആക്രമിച്ചത്. വീടിന്‍െറ പുരയിടത്തില്‍ വസ്ത്രം കഴുകുമ്പോഴാണ് അമ്മിണിയെ നായ് ചാടിക്കടിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.