തൊടുപുഴയില്‍ സി.ഐ.ടി.യു –സി.പി.എം സംഘര്‍ഷം

തൊടുപുഴ: തൊടുപുഴയില്‍ കെ.എസ്.ആര്‍.ടി.സി ബസുകള്‍ വഴിതിരിച്ചു വിടാന്‍ ശ്രമിച്ച കെ.എസ്.ആര്‍.ടി.ഇ അസോസിയേഷന്‍  (സി.ഐ.ടി.യു) പ്രവര്‍ത്തകരും സി.പി.എം പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷം. സംഭവത്തില്‍ അസോസിയേഷന്‍ ജില്ലാ പ്രസിഡന്‍റ് സി.എസ്. നന്ദഗോപന് പരിക്കേറ്റു. ജൂണ്‍ 25 മുതല്‍ തൊടുപുഴയില്‍ നടപ്പാക്കിയ ഗതാഗത പരിഷ്കരണത്തെച്ചൊല്ലിയായിരുന്നു സംഘര്‍ഷം. കെ.എസ്.ആര്‍.ടി.സി ബസുകള്‍ വെങ്ങല്ലൂര്‍ നാലുവരിപ്പാത വഴി മങ്ങാട്ടുകവലയിലത്തെുകയും തുടര്‍ന്ന് വിമലാലയം വഴി ട്രാന്‍സ്പോര്‍ട്ട് സ്റ്റാന്‍ഡില്‍ എത്തണമെന്നുമായിരുന്നു ഗതാഗത ഉപദേശക സമിതി യോഗം ചേര്‍ന്ന് തീരുമാനിച്ചിരുന്നത്. എന്നാല്‍, പരിഷ്കരണം പ്രൈവറ്റ് ബസ് ഉടമകളെ സഹായിക്കാനാണെന്നും കെ.എസ്.ആര്‍.ടി.സിക്ക് വളരെയധികം നഷ്ടം ഉണ്ടാക്കുന്നുവെന്നും ചൂണ്ടിക്കാട്ടി സി.ഐ.ടി.യു രംഗത്തത്തെുകയായിരുന്നു.

സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം സി.വി. വര്‍ഗീസാണ് കഴിഞ്ഞ ഏഴിന് അസോസിയേഷന്‍ നഗരസഭ ഓഫിസിനു മുന്നില്‍ നടന്ന സമരപ്രഖ്യാപന ധര്‍ണ ഉദ്ഘാടനം ചെയ്തത്. ഉപരോധമടക്കമുള്ള സമരരീതികള്‍ പ്രഖ്യാപിക്കുകയും ചെയ്തു. ഇതേതുടര്‍ന്നാണ്  ശനിയാഴ്ച മുതല്‍ ബസ് പഴയ റൂട്ടിലൂടെ ഓടിക്കണമെന്ന് പ്രഖ്യാപിച്ച് രാവിലെ മുതല്‍ തന്നെ അസോസിയേഷന്‍ ഭാരവാഹികള്‍ വെങ്ങല്ലൂര്‍ ജങ്ഷനിലത്തെി ബസുകള്‍ തടയുകയും ആനക്കൂട് വഴി തിരിച്ചുവിട്ടത്. എന്നാല്‍, 12.30യോടെ ഇവിടെയത്തെിയ സി.പി.എം കൗണ്‍സിലര്‍മാരും ചില നാട്ടുകാരും ചേര്‍ന്ന് ബസ് വഴിതിരിച്ചുവിടാന്‍ സമ്മതിക്കില്ളെന്ന് അറിയിച്ചു. ഇതേച്ചൊല്ലി ഇരുകൂട്ടരും തമ്മില്‍ വാക്കേറ്റവും തുടര്‍ന്ന് സംഘര്‍ഷം ഉണ്ടാകുകയുമായിരുന്നു. ഇതിനിടെ ഒരാള്‍ തന്നെ അടിച്ചു വീഴ്ത്തുകയായിരുന്നുവെന്ന് സംഘര്‍ഷത്തില്‍ പരിക്കേറ്റ നന്ദഗോപന്‍ പറഞ്ഞു.

നാട്ടുകാര്‍ക്കൊപ്പം ചില പ്രാദേശിക സി.പി.എം നേതാക്കളും ഉണ്ടായിരുന്നുവെന്നും ഈവിവരം പാര്‍ട്ടി ജില്ലാ സെക്രട്ടറിയെ അറിയിച്ചതായും ഇദ്ദേഹം വ്യക്തമാക്കി. തൊടുപുഴ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച നന്ദഗോപനെ പിന്നീട് മണക്കാട് സഹകരണ ആശുപത്രിയിലേക്ക് മാറ്റി. അതേസമയം, കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ നടത്തിയ സമരവുമായി ബന്ധപ്പെട്ടുണ്ടായ സംഭവത്തില്‍ സി.പി.എം നേതൃത്വത്തിനു പങ്കില്ളെന്ന് ഏരിയ സെക്രട്ടറി ടി.ആര്‍. സോമന്‍ പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.