തുടര്‍ച്ചയായ അവധി; എ.ടി.എമ്മുകൾ കാലിയാവുന്നു

കൊച്ചി: തുടര്‍ച്ചയായ അവധിയെത്തുടര്‍ന്ന് സംസ്ഥാനത്തെ എ.ടി.എമ്മുകളുടെ പ്രവര്‍ത്തനം തടസ്സപ്പെടുന്നു. ചെറുപട്ടണങ്ങളിലും ഗ്രാമപ്രദേശങ്ങളിലുമുള്ള എ.ടി.എമ്മുകളിൽ ഇന്ന് രാവിലെ പണം തീര്‍ന്നു. ബക്രീദ്-ഓണം ആഘോഷങ്ങള്‍ക്കായി ശനിയാഴ്ചയും ഞായറാഴ്ചയുമായി ആളുകള്‍ കൂട്ടത്തോടെ പണം പിന്‍വലിച്ചതാണ് എ.ടി.എമ്മുകള്‍ കാലിയാവുന്നതിന് കാരണമായത്.

അതേസമയം സംസ്ഥാന സര്‍ക്കാര്‍ അടിയന്തരമായി എ.ടി.എമ്മുകളില്‍ പണമെത്തിക്കണമെന്ന് ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.  സംസ്ഥാനതല ബാങ്കേഴ്‌സ് സമിതി വഴിയാണ്‌ സര്‍ക്കാര്‍ ഈ നിര്‍ദേശം നല്‍കിയത്.

എന്നാല്‍ എ.ടി.എമ്മുകളില്‍ പണം നിറക്കേണ്ട ചുമതല സ്വകാര്യ ഏജന്‍സികള്‍ക്കാണെന്നും ബാങ്കുകള്‍ അവധിയായാലും എ.ടി.എമ്മില്‍ പണം നിറക്കുവാന്‍ വേണ്ട നിര്‍ദേശം ബന്ധപ്പെട്ട ഏജന്‍സികള്‍ക്ക് നല്‍കിയിട്ടുണ്ടെന്നും ബാങ്കുകൾ നൽകുന്ന വിശദീകരണം.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-07-28 06:01 GMT