സൗമ്യ വധം: സർക്കാറിന്​ വീഴ്​ച്ച സംഭവിച്ചിട്ടില്ല– എ.കെ ബാലൻ

തിരുവനന്തപുരം: ​സൗമ്യ വധ​ക്കേസിൽ സർക്കാറിന്​ വീഴ്​ച്ച സംഭവിച്ചിട്ടില്ലെന്ന്​ നിയമ മന്ത്രി എ.കെ ബാലൻ. പ്രോസിക്യൂഷ​െൻറ ഭാഗത്ത്​ നിന്ന്​ വീഴ്​ച്ച വരുത്തിയതിന്​ തെളിവില്ല. കേസുകൾ കഴിഞ്ഞ സർക്കാറി​െൻറ തുടർച്ചയാണ്​. ട്രെയിനിൽ നിന്ന്​ തള്ളിയിട്ടതായി തെളിയിക്കാൻ പ്രോസിക്യൂഷന്​​ സാക്ഷിയില്ല. വിധിക്കെതിരെ പുന:പരിശോധന ഹരജി നൽകുമെന്നും ഇതിനായി അഡ്വ ജനറലുമായി സംസാരിച്ചുവെന്നും അദ്ദേഹം വ്യക്​തമാക്കി. എ സുരേഷനെ സുപ്രീംകോടതിയിൽ സഹായിക്കാൻ നിയോഗിച്ചിരുന്നുവെന്നും സുരേഷനെ ബന്ധപ്പെ​െട്ടങ്കിലും അദ്ദേഹം അതിന്​ തയാറായില്ലെന്നും മന്ത്രി പറഞ്ഞു.

കൊലപാതകക്കുറ്റം തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടുവെന്ന ആരോപണങ്ങൾ നിലനിൽക്കുന്ന സമയത്താണ്​ നിയമ മന്ത്രി എ.കെ ബാലൻ വിശദീകരണവുമായി രംഗത്ത്​ വന്നത്​. സൗമ്യയെ ഗോവിന്ദച്ചാമി ബലാത്സംഗം ചെയ്തിട്ടുണ്ടെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ടെന്നും സൗമ്യ ട്രെയിനില്‍ നിന്നും ചാടി എന്നാണ് കേസിലെ സാക്ഷിമൊഴികളെന്നും ഊഹാപോഹങ്ങള്‍ കോടതിയില്‍ ഉന്നയിക്കരുതെന്നും കോടതി നേരത്തെ പ്രോസിക്യൂഷനോട് പറഞ്ഞിരുന്നു. കോടതിയുടെ ചോദ്യങ്ങള്‍ക്ക് പ്രോസിക്യൂഷന് വ്യക്തമായ മറുപടിയും ഉണ്ടായിരുന്നില്ല.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.