????????? ????????????? ???????? ????? ????? ??????? ??????????????

കാറില്‍ കടത്തുകയായിരുന്ന രണ്ട് കിലോ കഞ്ചാവുമായി മൂന്നുപേര്‍ പിടിയില്‍

മലപ്പുറം: കാറിന്‍െറ വാതിലിനുള്ളില്‍ ഒളിപ്പിച്ച് കടത്തുകയായിരുന്ന രണ്ട് കിലോ കഞ്ചാവുമായി മൂന്ന് യുവാക്കള്‍ എക്സൈസിന്‍െറ പിടിയിലായി. മലപ്പുറം ഹാജിയാര്‍പള്ളി സ്വദേശി പെരുമ്പള്ളി മുഹമ്മദ് റാഫി (28), ആലുവ തുറവൂര്‍ കിടങ്ങയത്ത് ലിന്‍േറാ (27), തൃശൂര്‍ മുകുന്ദപുരം വടക്കുമുറി കുതിരവട്ടത്ത് അനില്‍കുമാര്‍ (37) എന്നിവരെയാണ് മലപ്പുറം വാറങ്കോട്ട് വെച്ച് വാഹന പരിശോധനക്കിടെ പിടികൂടിയത്.

കോഴിക്കോട് മുക്കം ഭാഗത്തേക്ക് വില്‍പ്പനക്കായി കൊണ്ടുപോവുകയായിരുന്നു കഞ്ചാവ്. മലപ്പുറത്തുനിന്ന് മുഹമ്മദ് റാഫി കഞ്ചാവ് കടത്തുന്നതായാണ് ഞായറാഴ്ച എക്സൈസിന് വിവരം ലഭിച്ചത്.

തുടര്‍ന്ന്, സ്പെഷല്‍ സ്ക്വാഡ് രാവിലെ പത്തരയോടെ വാറങ്കോട്ട് കാര്‍ തടഞ്ഞ് പരിശോധിക്കുകയായിരുന്നു. ആദ്യം ഡ്രൈവര്‍ സീറ്റിനടുത്തുനിന്ന് കുറഞ്ഞ അളവില്‍ കഞ്ചാവ് പിടികൂടി. കൂടുതല്‍ ചോദ്യം ചെയ്തപ്പോള്‍ പിറകില്‍ വാതിലിനുള്ളില്‍ കൂടുതല്‍ കഞ്ചാവുണ്ടെന്ന് പ്രതികള്‍ പറയുകയായിരുന്നു.
കഞ്ചാവ് നിറച്ച ശേഷം വാതിലിന്‍െറ ഇരുമ്പുതകിട് സ്ക്രൂ ചെയ്ത് ഉറപ്പിച്ചിരിക്കുകയായിരുന്നു. മുഹമ്മദ് റാഫിയായിരുന്നു കാര്‍ ഓടിച്ചിരുന്നത്. പ്രതികള്‍ ഇതേ കാറില്‍ ടൂര്‍ പോയപ്പോള്‍ ദിണ്ഡിഗലില്‍നിന്നാണ് കഞ്ചാവ് വാങ്ങിയത്. കാറിനുള്ളില്‍തന്നെ കഞ്ചാവ് സ്ഥിരമായി സൂക്ഷിച്ച് ആവശ്യക്കാര്‍ക്ക് നല്‍കുകയായിരുന്നു പതിവ്.

മുഹമ്മദ് റാഫി മുമ്പ് മോഷണക്കേസിലുള്‍പ്പെട്ടിട്ടുള്ളതായും എന്നാല്‍, മറ്റു രണ്ടുപേര്‍ പിടിക്കപ്പെടുന്നത് ആദ്യമാണെന്നും പരിശോധനാ സംഘത്തിലുണ്ടായിരുന്ന എക്സൈസ് ഇന്‍സ്പെക്ടര്‍ ടി. അശോക്കുമാര്‍ പറഞ്ഞു. പ്രിവന്‍റിവ് ഓഫിസര്‍ ടി. ഷിജുമോന്‍, സിവില്‍ എക്സൈസ് ഓഫിസര്‍മാരായ കെ.പി. സാജിദ്, പി. സഫീറലി, പി. മുഹമ്മദാലി എന്നിവരും സംഘത്തിലുണ്ടായിരുന്നു. ഡെപ്യൂട്ടി കമീഷണര്‍ ടി.വി. റാഫേല്‍, അസി. എക്സൈസ് കമീഷണര്‍ ബാലകൃഷ്ണന്‍ എന്നിവരാണ് സ്പെഷല്‍ സ്ക്വാഡിന് നേതൃത്വം നല്‍കുന്നത്. വരുംദിവസങ്ങളില്‍ സ്ക്വാഡിന്‍െറ പ്രവര്‍ത്തനം ഊര്‍ജിതമാക്കുമെന്ന് ടി.വി. റാഫേല്‍ അറിയിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.