അട്ടപ്പാടിയിലെ ശിശുമരണം: മന്ത്രി ബാലന് പ്രതിപക്ഷനേതാവിന്‍െറ കത്ത്

തിരുവനന്തപുരം: അട്ടപ്പാടിയില്‍ പോഷകാഹാരക്കുറവ് കാരണം വീണ്ടും ശിശുമരണം ഉണ്ടായത് ഉത്കണ്ഠ സൃഷ്ടിക്കുന്നെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. അട്ടപ്പാടിയിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ യാഥാര്‍ഥ്യബോധത്തോടെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പട്ടികവിഭാഗ ക്ഷേമമന്ത്രി എ.കെ. ബാലന് നല്‍കിയ കത്തിലാണ് ചെന്നിത്തല ഇങ്ങനെ അഭിപ്രായപ്പെട്ടത്. 

ഗര്‍ഭിണികളിലും ശിശുക്കളിലുമുള്ള പോഷകാഹാരക്കുറവ് പരിഹരിക്കാന്‍ നടപ്പാക്കുന്ന പദ്ധതികള്‍ പൂര്‍ണമായി ഫലംകണ്ടില്ളെന്നാണ് ഇത് തെളിയിക്കുന്നത്. ചെലവഴിക്കുന്ന ലക്ഷക്കണക്കിന് രൂപ പാഴായിപ്പോവുകയാണ്. ഈ വര്‍ഷംതന്നെ പോഷകക്കുറവുമൂലം നാലാമത്തെ കുട്ടിയാണ് മരിച്ചതെന്ന് ഒൗദ്യോഗിക കണക്കുകള്‍ പറയുന്നു. ഷോളയൂര്‍ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ കഴിഞ്ഞയാഴ്ച നടത്തിയ പരിശോധനയില്‍ 567 കുട്ടികളില്‍ 110 പേര്‍ക്കും പോഷകാഹാരക്കുറവ് കാരണം വിളര്‍ച്ച ബാധിച്ചതായി കണ്ടത്തെി.  

ആദിവാസികള്‍ക്ക് പ്രത്യേകിച്ച് അമ്മമാര്‍ക്ക് ആരോഗ്യവിദ്യാഭ്യാസം നല്‍കണം. ആദിവാസികളുടെ ജീവിതസാഹചര്യങ്ങള്‍ക്ക് ഇണങ്ങുന്ന വികസനപദ്ധതികളാണ് നടപ്പാക്കേണ്ടത്. സ്കൂളുകളിലെ കൊഴിഞ്ഞുപോക്ക് പരിഹരിക്കാന്‍ നടപടിവേണം. അതിര്‍ത്തി കടന്നുള്ള മദ്യത്തിന്‍െറ വ്യാപനം തടയണമെന്നും കത്തില്‍ പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.