പേരാമ്പ്ര: കടന്ത്രപ്പുഴയില്‍ മലവെള്ളപ്പാച്ചിലില്‍ ആറുപേരെ കാണാതായെന്ന വാര്‍ത്ത ഞെട്ടലോടെയാണ് ഗ്രാമം ശ്രവിച്ചത്. പുഴയിലും പുഴയോരത്തും മഴയുടെ ഒരു ലക്ഷണവും ഇല്ലായിരുന്നു. എന്നാല്‍, അപ്രതീക്ഷിതമായി പുഴയില്‍ ഞായറാഴ്ച വൈകീട്ടോടെ മലവെള്ളം കുത്തിയൊലിച്ചിറങ്ങിയപ്പോള്‍ നാട്ടുകാര്‍ ഏറെ ഭയപ്പെട്ടു.
വര്‍ഷങ്ങള്‍ക്കുമുമ്പ് ഉരുള്‍പൊട്ടലുണ്ടായി കടന്ത്രപ്പുഴ സംഹാരതാണ്ഡവമാടിയപ്പോള്‍ പശുക്കടവ്, പൂഴിതോട്, ചെമ്പനോട ഭാഗങ്ങളില്‍ ജീവനും സ്വത്തിനും ഏറെ നാശം സംഭവിച്ചിരുന്നു. ആ ദുരന്തത്തിന്‍െറ നടുക്കുന്ന ഓര്‍മയുമായി കഴിയുന്ന പ്രദേശവാസികള്‍ക്ക് പുഴയില്‍ വെള്ളം പൊങ്ങുന്നത് എന്നും പേടിസ്വപ്നമാണ്. ഉള്‍വനത്തില്‍ ശക്തമായ മഴ പെയ്തതോടെ ഉരുള്‍പൊട്ടിയതാവാം പുഴയില്‍ വെള്ളം പൊങ്ങാന്‍ കാരണമെന്നാണ് നിഗമനം.
കോതോട് സ്വദേശികളായ വിദ്യാര്‍ഥികളടങ്ങുന്ന സംഘം മാവട്ടം കൂട്ടിക്കല്‍ ഭാഗത്ത് കുളിക്കുമ്പോഴാണ് ശക്തമായ ഒഴുക്ക് വന്നത്. നാദാപുരം, പേരാമ്പ്ര, വടകര സ്റ്റേഷനില്‍നിന്നുള്ള ഫയര്‍ഫോഴ്സ് സംഘം പുഴയില്‍ മൂന്നു ഭാഗങ്ങളിലായി തിരച്ചില്‍ തുടരുകയാണ്.
ഇ.കെ. വിജയന്‍ എം.എല്‍.എ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികളും രക്ഷാപ്രവര്‍ത്തനത്തിന് വേണ്ട നിര്‍ദേശം നല്‍കുന്നുണ്ട്. യുവാക്കളെ കാണാതായ വിവരമറിഞ്ഞ് വന്‍ ജനാവലിയാണ് മാവട്ടം, ചെമ്പനോട, എക്കല്‍ ഭാഗങ്ങളില്‍ തടിച്ചുകൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.