മലവെള്ളപ്പാച്ചിലിൽ മരണം നാലായി; ഒരു മൃതദേഹം കൂടി കണ്ടെടുത്തു

കുറ്റ്യാടി:പശുക്കടവ് കടന്ത്രപ്പുഴയിലെ മലവെള്ളപ്പാച്ചിലില്‍പ്പെട്ട് കാണാതായ ഒരാളുടെ മൃതദേഹം കൂടി കണ്ടെടുത്തു. കറ്റോടി ചന്ദ്രന്‍്റെ മകന്‍്റെ അശ്വിന്‍ (19) ആണ് മരിച്ചത്. അശ്വിന്‍ പേരാമ്പ്ര മേഴ്സി കോളജിലെ നാലാം സെമസ്റ്റര്‍ ബിരുദ വിദ്യാര്‍ഥിയാണ്.
പശുക്കടവില്‍ നിന്നും 12 കിലോമീറ്റര്‍ അകലെ പന്നിക്കോട്ടൂരിലെ മരുതോങ്കര നാലാങ്കണ്ടത്തുനിന്നാണ് അശ്വിന്‍്റെ മൃതദേഹം കണ്ടത്തെിയത്. ഇതോടെ അപകടത്തില്‍ മരണം നാലായി.
തിങ്കളാഴ്ച നടത്തിയ തെരച്ചിലില്‍  ദുരന്ത സ്ഥലത്തിന് ഒന്നര കിലോമീറ്റര്‍ അകലെ നിന്ന് രണ്ടു മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തിരുന്നു. കക്കുഴിയുള്ള പറമ്പത്ത് ശശിയുടെ മകന്‍ സജിന്‍ (19), പാറയുള്ള പറമ്പത്ത് രാജീവന്‍െറ മകന്‍ അക്ഷയ് രാജ് (19) എന്നിവരുടെ മൃതദേഹമാണ് കണ്ടെടുത്തത്.  ഞായറാഴ്ച രാത്രി നടത്തിയ തിരച്ചിലില്‍ മരുതോങ്കര കോതോട് സ്വദേശി പാറക്കല്‍ രാമചന്ദ്രന്‍െറ മകന്‍ രജീഷ് (24)ന്‍െറ മൃതദേഹം കണ്ടത്തെിയിരുന്നു. മൃതദേഹങ്ങള്‍ കുറ്റ്യാടി ഗവ. താലൂക്ക് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയാക്കി.

കാണാതായ രണ്ടു പേർക്ക് വേണ്ടി ദുരന്തനിവാരണസേനയും പേരാമ്പ്ര, കുറ്റ്യാടി ഫയര്‍ഫോഴ്സ്, പൊലീസ്, നാട്ടുകാര്‍ സംയുക്തമായി തിരച്ചിൽ പുനരാരംഭിച്ചിട്ടുണ്ട്. തിരച്ചിലിനായി പൂഴിത്തോട് ജലവൈദ്യുതി പദ്ധതിയുടെ ഷട്ടർ തുറക്കും. അടിയന്തര ഘട്ടത്തിൽ സേവനത്തിനായി വിദഗ്ധ മെഡിക്കൽ സംഘത്തെ രാവിലെ ദുരന്ത സ്ഥലത്തേക്ക് അയച്ചിട്ടുണ്ട്.

ഞായറാഴ്ച വൈകീട്ടാണ് പൂഴിത്തോട് ജലവൈദ്യുതി പദ്ധതിയുടെ എക്കലിലാണ് ദാരുണ സംഭവമുണ്ടായത്. പശുക്കടവ് കുറ്റ്യാടിപ്പുഴയുടെ പോഷകനദിയായ കടന്ത്രപ്പുഴയും ഇല്യാനിപ്പുഴയും ചേരുന്നഭാഗത്തെ പൃക്കന്തോട് ചെക്ഡാമില്‍ കുളിക്കവെയാണ് ഒമ്പത് യുവാക്കൾ ശക്തമായ ഒഴുക്കില്‍പെട്ടത്. കോതോട് വിനോദിന്‍െറ മകന്‍ വിനീഷ് (21), ബാലന്‍െറ മകന്‍ അമല്‍ (20), രാജന്‍െറ മകന്‍ വിഷ്ണു (21) എന്നിവരാണ് രക്ഷപ്പെട്ടത്. സംഭവം കണ്ട് ഭയന്ന ഇവരെ കുറ്റ്യാടി ഗവ. താലൂക്ക് ആശുപത്രിയില്‍ ചികിത്സ നൽകിയ ശേഷം വീട്ടിലെത്തിച്ചു.

അപകടത്തിൽപ്പെട്ട മരുതോങ്കര കോതോട് സ്വദേശികളായ  കുട്ടിക്കുന്നുമ്മല്‍ ദേവരാജന്‍െറ മകന്‍ വിപിന്‍രാജ് (21), പാറയുള്ള പറമ്പത്ത് രാജന്‍െറ മകന്‍ വിഷ്ണു (20) എന്നിവരെയാണ് കണ്ടെത്താനുള്ളത്.

Full View
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.