തിരുവനന്തപുരം: സൗമ്യക്ക് നീതി ലഭിക്കാന്‍ ആവുന്നതെല്ലാം സംസ്ഥാന സര്‍ക്കാര്‍ ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സൗമ്യ നാടിന്‍റെയാകെ മകളാണ്. സൗമ്യയുടെ അമ്മയുടെ ദുഃഖവും ആശങ്കയും കേരളമാകെ പങ്കിടുന്നതാണ്. ഇത്തരം സംഭവങ്ങള്‍ ഇനി ആവര്‍ത്തിച്ചുകൂട. അതിനായി കര്‍ശന നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളതായും മുഖ്യമന്ത്രി പറഞ്ഞു.
സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ തന്നെ കാണാനെത്തിയ സൗമ്യയുടെ അമ്മസുമതിയെ ആശ്വസിപ്പിക്കുകയായിരുന്നു മുഖ്യമന്ത്രി. മന്ത്രിമാരായ ഇ. ചന്ദ്രശേഖരന്‍, എ.കെ. ബാലന്‍, മാത്യു ടി. തോമസ്, രാമചന്ദ്രന്‍ കടന്നപ്പള്ളി, എ.കെ. ശശീന്ദ്രന്‍, ജെ. മേഴ്സിക്കുട്ടിയമ്മ, കെ.ടി. ജലീല്‍, കെ. രാജു, പി.കെ. ശശി. എം.എല്‍.എ., ഡി.ജി.പി. ലോക്നാഥ് ബെഹ്റ എന്നിവരും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.