ഹെര്‍മന്‍ ഗുണ്ടര്‍ട്ടിന്‍െറ മകന്‍െറ ശവക്കല്ലറ കണ്ടെത്തി

തലശ്ശേരി: മലയാളഭാഷക്ക് മഹത്തായ സംഭാവനകള്‍ നല്‍കിയ ഡോ. ഹെര്‍മന്‍ ഗുണ്ടര്‍ട്ടിന്‍െറ മൂന്നാമത്തെ മകന്‍െറ ശവക്കല്ലറ നിട്ടൂര്‍ സി.എസ്.ഐ സെമിത്തേരിയില്‍ കണ്ടത്തെി. നീണ്ടകാലത്തെ അന്വേഷണത്തിനുശേഷം പള്ളിവികാരി റഷിം റൊണാള്‍ഡിന്‍െറ സഹകരണത്തോടെ സി.എസ്.ഐ വൈദികനായ ഫാ. ഡോ. ജി.എസ്. ഫ്രാന്‍സിസാണ് കല്ലറ കണ്ടത്തെിയത്. പള്ളിയില്‍ സൂക്ഷിച്ചിരുന്ന ബറിയല്‍ രജിസ്റ്റര്‍ ഒത്തുനോക്കിയാണ് കല്ലറ ഗുണ്ടര്‍ട്ടിന്‍െറ മകന്‍ ലുഡ് വിഗ് ഫ്രഡറിക് ഗുണ്ടര്‍ട്ടിന്‍െറതാണെന്ന് സ്ഥിരീകരിച്ചത്.

1841 സെപ്റ്റംബര്‍ 14നായിരുന്നു ലുഡ് വിഗ് ഫ്രഡറിക് ഗുണ്ടര്‍ട്ടിന്‍െറ ജനനം. രണ്ടു വയസ്സും മൂന്നരമാസവും പിന്നിട്ട് 1844 ജനുവരി ഏഴിന് മരിക്കുകയും ചെയ്തു. രണ്ടു പെണ്‍കുട്ടികളും ആറ് ആണ്‍മക്കളുമടക്കം ഗുണ്ടര്‍ട്ടിന് എട്ടു മക്കളാണ് ഉണ്ടായിരുന്നത്. 1839 ഏപ്രില്‍ 12നാണ് ഗുണ്ടര്‍ട്ട് തലശ്ശേരി ഇല്ലിക്കുന്നില്‍ എത്തിയത്. കല്ലറ പുതുക്കിപ്പണിയാന്‍ നടപടി സ്വീകരിക്കുമെന്ന് പള്ളി വികാരി റഷിം റൊണാള്‍ഡ് പറഞ്ഞു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.