കരിപ്പൂര്‍: ഹജ്ജ് കമ്മിറ്റി മുഖേന ഈ വര്‍ഷത്തെ ഹജ്ജ് കഴിഞ്ഞ് തിരിച്ചത്തെുന്നവരെ സ്വീകരിക്കുന്നതിനായി ഹജ്ജ് ടെര്‍മിനല്‍ നെടുമ്പാശേരി വിമാനത്താവളത്തിലെ മെയിന്‍റനന്‍സ് ഹാങറില്‍ പ്രവര്‍ത്തിപ്പിക്കാന്‍ തീരുമാനിച്ചു. കഴിഞ്ഞ വര്‍ഷവും ഇവിടെ തന്നെയായിരുന്നു ഹജ്ജ് ടെര്‍മിനല്‍ പ്രവര്‍ത്തിച്ചത്.
വ്യാഴാഴ്ച ചേര്‍ന്ന സംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗങ്ങളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് ഹജ്ജ് ടെര്‍മിനലായി മെയിന്‍റനന്‍സ് ഹാങര്‍ തീരുമാനിച്ചത്.
സെപ്റ്റംബര്‍ 29 മുതലാണ് തീര്‍ഥാടകര്‍ തിരിച്ചത്തെുക. ഇതിന് മുന്നോടിയായി ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനാണ് യോഗം ചേര്‍ന്നത്. തീര്‍ഥാടകരെയും അവരുടെ ബാഗേജുകളും വിമാനത്തില്‍ നിന്ന് നേരെ ഹാങറിലത്തെിക്കും.
എമിഗ്രേഷന്‍, കസ്റ്റംസ് പരിശോധന തുടങ്ങിയ എല്ലാ നടപടിക്രമങ്ങളും ഹാങറില്‍ തന്നെ പൂര്‍ത്തിയാക്കി ലഗേജുകള്‍ ഹാജിമാര്‍ക്ക് ഇവിടെ വെച്ച് കൈമാറും.
ഹാജിമാര്‍ക്ക് പ്രീ-പെയ്ഡ് ടാക്സി സൗകര്യവും ഏര്‍പ്പെടുത്തും. സന്ദര്‍ശകര്‍ക്ക് പാസ് മുഖേന മാത്രമേ പ്രവേശിക്കാന്‍ കഴിയൂ. ഒരു കവര്‍ നമ്പറിലെ ഹാജിമാരെ സ്വീകരിക്കാന്‍ വരുന്ന രണ്ടു പേര്‍ക്കു മാത്രമേ പാസ് അനുവദിക്കൂ. ഇതിനായി ഏതെങ്കിലും അംഗീകൃത ഐഡന്‍റിറ്റി കാര്‍ഡ് ഹാജരാക്കണം. യോഗത്തില്‍ എയര്‍പോര്‍ട്ട് ഡയറക്ടര്‍ എ.സി.കെ. നായര്‍, എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഷബീര്‍, ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ കോട്ടുമല ബാപ്പു മുസ്ലിയാര്‍, അംഗങ്ങളായ എച്ച്.ഇ. മുഹമ്മദ് ബാബു സേട്ട്, ശരീഫ് മണിയാട്ടുകുടി, അസി. സെക്രട്ടറി ഇ.സി. മുഹമ്മദ് എന്നിവരും കസ്റ്റംംസ്, എമിഗ്രേഷന്‍, സി.ഐ.എസ്.എഫ്, സൗദി എയര്‍ലൈന്‍സ്, പൊലീസ് ഉദ്യോഗസ്ഥരും യോഗത്തില്‍ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.