റെയില്‍വേ ട്രാക്കില്‍ സ്കൂട്ടര്‍ ഉപേക്ഷിച്ച സംഭവം: അന്വേഷണം ഊര്‍ജിതം

വടകര: ചോറോട് ഗേറ്റിന് സമീപം റെയില്‍വേ ട്രാക്കില്‍ സ്കൂട്ടര്‍ ഉപേക്ഷിച്ച സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. വടകര സി.ഐ സി. ഉമേഷിന്‍െറ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്.
സംഭവത്തില്‍ ചോറോട് പള്ളിത്താഴ പ്രദേശത്തെ 12ഓളം പേരെ ഇതിനകം ചോദ്യംചെയ്തു. പ്രതികളെക്കുറിച്ച നിര്‍ണായക വിവരം ലഭിച്ചതായി സൂചനയുണ്ട്.
സംഭവത്തിന് പിന്നില്‍ സാമൂഹിക വിരുദ്ധരാണെന്നാണ് പൊലീസിന്‍െറ നിഗമനം.  ട്രാക്കില്‍ സ്കൂട്ടര്‍ ഉപേക്ഷിക്കുന്നതിന്‍െറ മുമ്പ് പള്ളിത്താഴയില്‍ അര്‍ഷാദിന്‍െറ ബജാജ് പള്‍സര്‍ ബൈക്ക് കത്തിക്കുകയും ചെയ്തിരുന്നു. ബൈക്ക് കത്തിച്ചതിനുശേഷമാണ് തൊട്ടടുത്ത വീടായ പി.വി.സി ഹൗസിലെ ജാസിറിന്‍െറ ഉടമസ്ഥതയിലുള്ള സ്കൂട്ടര്‍ മോഷ്ടിച്ച് റെയില്‍വേ ട്രാക്കില്‍ ഉപേക്ഷിച്ചത്. ബുധനാഴ്ച അര്‍ധരാത്രിയാണ് സംഭവം. ഈ സമയത്ത് ഇതിലൂടെ കടന്ന് വന്ന ജനശതാബ്ദി എക്സ്പ്രസ് സ്കൂട്ടറില്‍ കയറിയെങ്കിലും സ്കൂട്ടര്‍ തകര്‍ന്നതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്.

വടകര പൊലീസിനു പുറമെ, റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സിന്‍െറ രഹസ്യാന്വേഷണ വിഭാഗവും അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. ഇവര്‍ക്ക് ലഭിക്കുന്ന വിവരങ്ങള്‍ പൊലീസിന് കൈമാറും.  

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.