മാധ്യമങ്ങള്‍ക്ക് വിലക്കില്ളെന്ന് ഹൈകോടതി രജിസ്ട്രാര്‍

കൊച്ചി: കോടതി വാര്‍ത്തകളുടെ റിപ്പോര്‍ട്ടിങ്ങിന് കേരളത്തിലെ ഏതെങ്കിലും കോടതിയില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടില്ളെന്ന് ഹൈകോടതി രജിസ്ട്രാര്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. മാധ്യമ പ്രവര്‍ത്തകരെ കോടതിവളപ്പിനകത്ത് വിലക്കുന്ന നിയന്ത്രണങ്ങളൊന്നും നിലവിലില്ളെന്നും മാധ്യമ പ്രവര്‍ത്തകരും അഭിഭാഷകരും തമ്മിലുണ്ടായ പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണെന്നും രജിസ്ട്രാര്‍ ജനറല്‍ അശോക് മേനോന്‍ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരായ അഭിഭാഷകരുടെ ആക്രമണവും കോടതികളിലെ മാധ്യമവിലക്കും സംബന്ധിച്ച് ഹൈകോടതി രജിസ്ട്രാറോടും ചീഫ് സെക്രട്ടറിയോടും പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ വിശദാംശങ്ങള്‍ തേടിയ പശ്ചാത്തലത്തിലാണ് വിശദീകരണം. മാധ്യമങ്ങളുടെ സ്വതന്ത്ര പ്രവര്‍ത്തനത്തിന് തടസ്സം നേരിടുന്നുണ്ടെന്ന് പ്രഥമദൃഷ്ട്യാ വിലയിരുത്തിയാണ് മുന്‍ എം.പിയും പ്രമുഖ അഭിഭാഷകനുമായ ഡോ. സെബാസ്റ്റ്യന്‍ പോള്‍ നല്‍കിയ പരാതിയില്‍ പ്രസ് കൗണ്‍സില്‍ വിശദീകരണം തേടിയത്. കോടതികളില്‍ വാര്‍ത്താശേഖരണത്തിന് ഏര്‍പ്പെടുത്തിയ വിലക്ക് നീക്കണമെന്ന് ആവശ്യപ്പെട്ട് ഇന്‍റര്‍നാഷനല്‍ പ്രസ് ഇന്‍സ്റ്റിറ്റ്യൂട്ട് (ഐ.പി.ഐ) കേരള ഹൈകോടതി ചീഫ് ജസ്റ്റിസിനും കത്തയച്ചിട്ടുണ്ട്. പ്രസാധകരുടെയും എഡിറ്റര്‍മാരുടെയും പ്രമുഖ പത്രപ്രവര്‍ത്തകരുടെയും ആഗോള സംഘടനയായ ഓസ്ട്രിയയിലെ വിയന്ന ആസ്ഥാനമായ ഐ.പി.ഐയുടെ എക്സിക്യൂട്ടിവ് ഡയറക്ടര്‍ ബാര്‍ബറ  ട്രയന്‍ഫി ചീഫ് ജസ്റ്റിസിന് കത്തയച്ചത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.