ഇരട്ടകുട്ടികളെ കൊലപ്പെടുത്തി മാതാവ് ആത്മഹത്യ ചെയ്തു

കുറ്റിപ്പുറം: കുറ്റിപ്പുറം കഴുത്തലൂരിൽ ഉമ്മ രണ്ട മക്കളെ കൊലപ്പെടുത്തിയതിനു ശേഷം തീ കൊളുത്തി ആത്മഹത്യ ചെയ്തു. കുറ്റിപ്പുറം കഴുത്തല്ലൂർ പനത്തിൽ ഫസലുറഹ്മാന്റെ ഭാര്യയും വളാഞ്ചേരി  പരിതിയിൽ ഹംസയുടെ മകളുമായ ജസീല (27) ആണു ഒരു വയസുള്ള ഇരട്ടകുട്ടികളായ ഫർസാന, ഫർഷാദ് എന്നിവരെ കഴുത്തിൽ കയർ മുറുക്കി  കൊലപ്പെടുത്തിയ ശേഷം തീകൊളുത്തി ആത്മഹത്യ ചെയ്തത്. ശരീരം പൂർണമായും കത്തിയ ജസീലയുടെ മൃതദേഹം കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിലും കുട്ടികളുടെ മൃതദേഹം വളാഞ്ചേരി നടക്കാവിൽ ആശുപത്രിയിലും സൂക്ഷിച്ചിരിക്കുകയാണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.