കോഴി നികുതി: മാണിക്കെതിരെ വിജിലൻസ്​ ഹൈകോടതിയിൽ

കൊച്ചി: കോഴി നികുതിയിളവ്​​ കേസിൽ കേരള കോൺഗ്രസ്​ ചെയർമാൻ കെ.എം മാണിക്കെതിരെ വിജിലൻസ്​ ഹൈകോടതിയിൽ സത്യവാങ്​മൂലം സമർപ്പിച്ചു. അഞ്ച്​ ലക്ഷത്തിന്​ മുകളിൽ നികുതിയിളവ്​ നൽകാൻ മുഖ്യമന്ത്രിക്ക്​ മാത്രമേ അധികാരമു​ള്ളെന്നും ഇത്​ മാണി ലംഘിച്ചെന്നും ഇതുമൂലം സംസ്​ഥാന ഖജനാവിന്​ കോടികളുടെ നഷ്​ടമുണ്ടായെന്നുമാണ്​ വിജിലൻസ്​ സത്യവാങ്​മൂലം.

തൃശൂരിലെ കോഴി മൊത്ത വ്യാപാരികളായ തോംസൺ ഗ്രൂപ്പി​​െൻറ ഉടമസ്​ഥതയിലുള്ള കോഴി കമ്പനിക്ക്​ 62 കോടിയുടെ നികുതിയിളവ്​ നൽകാൻ മാണി ചട്ടവിരുദ്ധമായി ഇടപെ​ട്ടു എന്നതാണ്​ കേസ്​.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.