ജീവനക്കാര്‍ ഓഫിസിലത്തെുന്നവരോട് മാന്യമായി പെരുമാറണം

തിരുവനന്തപുരം: ഓഫിസിലത്തെുന്നവരോട് മാന്യമായി പെരുമാറണമെന്ന വ്യവസ്ഥ സര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാറ്റച്ചട്ടത്തില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനം. ഇതുസംബന്ധിച്ച് സര്‍ക്കാറിന്‍െറ ശിപാര്‍ശ പി.എസ്.സി യോഗം അംഗീകരിച്ചു. ഓഫിസിലത്തെുന്നവരോട് മാന്യമായി പെരുമാറണമെന്ന വ്യവസ്ഥ നിലവില്‍ ജീവനക്കാരുടെ പെരുമാറ്റച്ചട്ടത്തില്‍ ഇല്ളെന്ന് ഇതോടെ വ്യക്തമായി. ഇത് കൂട്ടിച്ചേര്‍ത്ത് ചട്ടം പരിഷ്കരിക്കാനാണ് തീരുമാനം. ഇടത് സര്‍ക്കാര്‍ അധികാരമേറ്റശേഷം ജീവനക്കാരുടെ സേവനം ഉറപ്പാക്കണമെന്ന കര്‍ശന നിലപാട് മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വീകരിച്ചിരുന്നു. സെക്രട്ടേറിയറ്റിലെ ജീവനക്കാരെ വിളിച്ചുവരുത്തിയും ഇക്കാര്യം മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഇതിനുപിന്നാലെയാണ് പെരുമാറ്റച്ചട്ടം പരിഷ്കരിക്കാന്‍ തീരുമാനിച്ചത്.

33 തസ്തികകളിലേക്കുള്ള നിയമത്തിന് വിജ്ഞാപനം പുറപ്പെടുവിക്കാനും തീരുമാനിച്ചു. അസിസ്റ്റന്‍റ് മോട്ടോര്‍ വെഹിക്ക്ള്‍ ഇന്‍സ്പെക്ടര്‍മാരുടെ ചുരുക്കപ്പട്ടികയുമായി ബന്ധപ്പെട്ട വിഷയം ലിറ്റിഗേഷന്‍ കമ്മിറ്റിക്ക് വിട്ടു. ഈ തസ്തികയില്‍ നേരത്തെ ഇറക്കിയ ചുരുക്കപ്പട്ടികയില്‍ സാങ്കേതികപ്രശ്നംമൂലം 400പേരെ ഒഴിവാക്കിയിരുന്നു. ഉദ്യോഗാര്‍ഥികള്‍ പരാതി നല്‍കിയതിനെതുടര്‍ന്ന് 90പേരെ വീണ്ടും ഉള്‍പ്പെടുത്തി. എന്നാല്‍, അതില്‍ ഉള്‍പ്പെടാതിരുന്ന 11പേര്‍ ഹൈകോടതിയെ സമീപിച്ച് തങ്ങളെയും ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടു.

ഇവര്‍ക്ക് അനുകൂല വിധി ലഭിച്ചു. ഈ വിധി നടപ്പാക്കണമോ അപ്പീല്‍ പോകണമോ എന്ന വിഷയമാണ് തിങ്കളാഴ്ച കമീഷന് മുന്നിലത്തെിയത്. അപ്പീല്‍ പോകണമെന്ന നിലപാട് ഒരുവിഭാഗം എടുത്തപ്പോള്‍ 90പേരെ എടുത്ത സാഹചര്യത്തില്‍ ഇവരെയും ഉള്‍പ്പെടുത്തണമെന്ന് മറ്റുള്ളവര്‍ വാദിച്ചു. തര്‍ക്കത്തെ തുടര്‍ന്ന് വിഷയം ലിറ്റിഗേഷന്‍ കമ്മിറ്റിയുടെ തീരുമാനത്തിന് വിട്ടു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.