കുറ്റ്യാടി: മൂന്നു കൊല്ലം മുമ്പ് യു.പി.യില്‍നിന്ന് കുറ്റ്യാടിയിലത്തെിയ ദുര്‍ഗേഷ് കുമാര്‍ പണിയെടുക്കുന്നത് തന്‍െറ സ്വപ്നമായ ഐ.ഐ.ടി പ്രവേശത്തിന് പണമുണ്ടാക്കാന്‍. 19കാരനായ ഇയാള്‍ ജോലികഴിഞ്ഞാല്‍ മുറിയിലിരുന്ന് ഓണ്‍ലൈനായി ഐ.ഐ.ടി പ്രവേശത്തിന് പരിശീലിക്കുകയാണ്. പരിശീലന കേന്ദ്രങ്ങളില്‍ വന്‍ തുക ഫീസായി നല്‍കേണ്ടതിനാലാണ് ദുര്‍ഗേഷ് ജോലിയും ഒപ്പം ഓണ്‍ലൈന്‍ പഠനവും തെരഞ്ഞെടുത്തത്.
ഫരീദാബാദിലെ നിര്‍മാണ ഫാക്ടറിയില്‍ ജോലിചെയ്ത ദുര്‍ഗേഷ് നാട്ടുകാരായ സുഹൃത്തുക്കളില്‍നിന്ന് കേട്ടറിഞ്ഞാണ് കോഴിക്കോട് കുറ്റ്യാടിയില്‍ എത്തിയത്. ആദ്യം സര്‍വിസ് സ്റ്റേഷനിലും തുടര്‍ന്ന് മത്സ്യമാര്‍ക്കറ്റിലും ജോലിചെയ്തു. അവസാനമാണ് ഫ്ളോറിങ് കോണ്‍ട്രാക്ടറായ കള്ളാട് കെ.പി.എം.എസ്. ഷാജഹാന്‍െറ അടുത്തത്തെിയത്. ഷാജഹാന്‍ ഇയാളുടെ പഠനത്തിനാവശ്യമായ എല്ലാ സൗകര്യങ്ങളും ചെയ്തുകൊടുക്കുന്നു. ജോലിചെയ്ത് ലഭിച്ച പണംകൊണ്ട് ആദ്യം വാങ്ങിയത് ലാപ്ടോപ്. തുടര്‍ന്ന് ഓണ്‍ലൈനായി പരിശീലനവും ആരംഭിച്ചു. പ്ളസ് ടു സയന്‍സ് 86 ശതമാനം മാര്‍ക്കോടെ പാസായ ദുര്‍ഗേഷ് എന്‍ട്രന്‍സ് പ്രിലിമിനറി നേടിയിട്ടുണ്ട്. മെയിന്‍ പരീക്ഷ ഒരു തവണ എഴുതിയെങ്കിലും വിജയിച്ചില്ല. ഇപ്പോള്‍ ജോലി കഴിഞ്ഞാല്‍ രാത്രി 12 വരെ പഠിക്കും. യു.പി ഖാസിപ്പുര്‍ ജില്ലയിലെ ശിഖരി ചെക്ലൂരിലാണ് വീട്. പിതാവ് ബച്ചേലാല്‍ ചൗഹാന്‍. മാതാവ്: ടേഴ്സിദേവി. രണ്ടു സഹോദരിമാരും ഒരു സഹോദരനുമുണ്ട്. നാട്ടില്‍ ജോലിചെയ്താല്‍ കിട്ടുന്നത് 150-200 രൂപയാണ്. ഇപ്പോള്‍ മാസം 15,000 വരെ ലഭിക്കും. കേരളത്തില്‍ തൊഴില്‍ ദാതാവും തൊഴിലാളിയും തമ്മില്‍ നല്ലബന്ധമാണെങ്കില്‍ ഉത്തരേന്ത്യയില്‍ ഉടമ-അടിമ ബന്ധമാണെന്ന് ദുര്‍ഗേഷ് പറയുന്നു. തന്‍െറ ഐ.ഐ.ടി സ്വപ്നം പൂവണിയും എന്നുതന്നെയാണ് പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.