13 വർഷത്തിന് ശേഷം ജയിൽ ചപ്പാത്തിയുടെ വില കൂട്ടി, പാക്കറ്റിന് ഇനി 30 രൂപ

തിരുവനന്തപുരം: 13 വർഷത്തിന് ശേഷം സംസ്ഥാനത്ത് ജയിൽ ചപ്പാത്തിയുടെ വില കൂട്ടി. ഒരു ചപ്പാത്തിക്ക് രണ്ട് രൂപയായിരുന്നത് മൂന്ന് രൂപയായി. ഇതോടെ, 10 ചപ്പാത്തി അടങ്ങുന്ന ഒരു പാക്കറ്റിന് ഇനി മുതൽ 30 രൂപയാകും വില. നവംബർ 21 മുതൽ പുതിയ വില നിലവിൽ വന്നു. തിരുവനന്തപുരം, ക​ണ്ണൂ​ർ, വി​യ്യൂ​ർ സെൻട്ര​ൽ പ്രി​സ​ൺ ആ​ൻ​ഡ് കറക്ഷ​ൻ ഹോ​മു​ക​ൾ, ചീ​മേ​നി തു​റ​ന്ന ജ​യി​ൽ, കൊ​ല്ലം, എറണാകുളം, കോ​ഴി​ക്കോ​ട് ജി​ല്ല ജ​യി​ലു​ക​ൾ എന്നിവി​ട​ങ്ങ​ളി​ലാ​ണ് ജ​യി​ൽ ച​പ്പാ​ത്തി നി​ർ​മി​ക്കു​ന്ന​ത്.

2011ലാ​ണ് ചപ്പാ​ത്തി നി​ർ​മാ​ണ യൂണി​റ്റു​ക​ൾ സ്ഥാ​പി​ച്ച​ത്. ജയിലുകളിൽ തയ്യാറാക്കി പുറത്തുവിൽക്കുന്ന 21 ഇനം ഭക്ഷണങ്ങൾക്ക് ഫെബ്രുവരിയിൽ വിലകൂട്ടിയിരുന്നു. ചിക്കൻ കറി- 30, ചിക്കൻ ഫ്രൈ- 45, ചില്ലി ചിക്കൻ- 65, മുട്ടക്കറി- 20, വെജിറ്റബിൾ കറി- 20, ചിക്കൻ ബിരിയാണി- 70, വെജിറ്റബിൾ ഫ്രൈഡ്‌റൈസ്- 40, മുട്ട ബിരിയാണി- 55, അഞ്ച് ഇഡ്ഡലി, സാമ്പാർ, ചമ്മന്തിപ്പൊടി- 35, ഇടിയപ്പം അഞ്ചെണ്ണം- 30, പൊറോട്ട (നാലെണ്ണം)- 28, കിണ്ണത്തപ്പം- 25, ബൺ- 25, കോക്കനട്ട് ബൺ- 30, കപ്പ് കേക്ക്- 25, ബ്രഡ്- 30, പ്ലംകേക്ക് 350 ഗ്രാം- 100, പ്ലം കേക്ക് 750 ഗ്രാം- 200, ചില്ലി ഗോപി-25, ഊൺ- 50, ബിരിയാണി റൈസ്- 40 എന്നിങ്ങനെയാണ് പുതിയ വില.

ഗോതമ്പുപൊടിയുടെയും വെളിച്ചെണ്ണയുടെയും പാചകവാതകത്തിന്റെയും പാക്കിംങ് കവറിന്റെയും ഓയിലിന്റെയുമൊക്കെ വിലയിലുണ്ടായ വര്‍ധനവും വേതനത്തിലുണ്ടായ വര്‍ധനവുമൊക്കെയാണ് ചപ്പാത്തിയുടെ വില ഒരു രൂപ വര്‍ധിപ്പിക്കാന്‍ കാരണമെന്ന് ജയില്‍ അധികൃതര്‍ പറഞ്ഞു.

Tags:    
News Summary - The price of Jail chapati has been hiked to Rs 30 per packet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.