കണ്ണൂരില്‍ പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് 300 പവനും ഒരുകോടി രൂപയും മോഷ്ടിച്ചു

കണ്ണൂർ: വളപട്ടണം മന്നയില്‍ പൂട്ടിയിട്ട വീട്ടിൽനിന്ന് 300 പവനും ഒരുകോടി രൂപയും മോഷ്ടിച്ചു. അരി മൊത്തവ്യാപാരിയായ കെ.പി. അഷ്റഫിന്‍റെ വീട്ടിലാണ് മോഷണം നടന്നത്. വീട്ടുകാര്‍ മധുരയിലുള്ള ബന്ധുവീട്ടില്‍ വിവാഹത്തിന് പോയ സയമത്താണ് സംഭവം.

19ാം തിയതി വീടടച്ച് പോയ കുടുംബം ഇന്നലെ രാത്രി തിരിച്ചെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. വീട് കുത്തിത്തുറന്ന് അകത്തുകയറി ലോക്കര്‍ തകര്‍ത്താണ് കവര്‍ച്ച. കിടപ്പുമുറിയിലെ ലോക്കറില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണവും പണവുമാണ് നഷ്ടമായതെന്നാണ് വിവരം.

ബുധനാഴ്ച രാത്രി തന്നെ മോഷണം നടന്നതായാണ് സി.സി.ടി.വി ദൃശ്യങ്ങളില്‍ ലഭിക്കുന്ന സൂചന. ബുധനാഴ്ച രാത്രി എട്ട് മണിയോടെ രണ്ടു പേര്‍ മതില്‍ ചാടിക്കടക്കുന്നത് സി.സി.ടി.വിയില്‍ പതിഞ്ഞിട്ടുണ്ടെന്ന് അയല്‍വാസി പറഞ്ഞു.

ബംഗളൂരുവിലും മറ്റുമുള്ള കുടുംബ വീടുകളില്‍ ഇടക്ക് അഷറഫും കുടുംബവും പോയി താമസിക്കാറുണ്ട്. ഈ വിവരങ്ങള്‍ മനസ്സിലാക്കിയിട്ടുള്ളവരാണോ മോഷണത്തിന് പിന്നിലെന്ന് പരിശോധിക്കുന്നുണ്ട്. സംഭവത്തിൽ വളപട്ടണം പൊലീസ് അന്വേഷണം ആരംഭിച്ചു.

Tags:    
News Summary - 300 pawan and one crore rupees were stolen from a locked house in Kannur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.