തിരുവനന്തപുരം: വിദഗ്ധപരിശോധനയില്‍ ഗുണനിലവാരമില്ലാത്തതെന്ന് കണ്ടത്തെിയ ചില ബാച്ച് മരുന്നുകളുടെ വില്‍പനയും വിതരണവും സംസ്ഥാനത്ത് നിരോധിച്ചതായി ഡ്രഗ്സ് കണ്‍ട്രോള്‍ വകുപ്പ് അറിയിച്ചു. ഈ ബാച്ചുകളുടെ സ്റ്റോക്ക് കൈവശമുളളവര്‍ അവയെല്ലാം തിരികെ അയക്കുകയും പൂര്‍ണവിശദാംശങ്ങള്‍ അതത് ജില്ലയിലെ ഡ്രഗ്സ് കണ്‍ട്രോളര്‍ ഓഫിസിലേക്ക് അറിയിക്കുകയും ചെയ്യണമെന്ന് വകുപ്പ് അറിയിച്ചു.
നിരോധിച്ച മരുന്നിന്‍െറ പേര്, ബാച്ച്, ഉല്‍പാദകന്‍ എന്ന ക്രമത്തില്‍
1) FENAK50 (Diclofenac sodium Tablets IP), 39036915, M/s.Pro Laboratories Pvt.Ltd, 140 141, Makkarpuri, Bhag Nar,Roorkee, Haridwar. 2) LIPI M, NLM 407, M/s.Dey'sMedical Pvt.Ltd, Karchana, Allahabad. 3) Glimeon 1, ME01601,M/s.Biomarks Drugs India Pvt.Ltd, Ward No.1,NH22, Deonghat, Saproon, Solan 173 211. 4) Glimepiride Tab.IP 2mg, GLAT 02 04, M/s.Unicure India Ltd, C22&23, Sector 3, Noida 201301. 5) IBUNIJ A, 1011 N, M/s.Sunij Pharma Pvt.Ltd, 4228/29/30, Phase IV,GIDC, Vatva, Ahmedabad 382 445. 6) Rabecon 20 (Rabeprazole Gastro Resistant Tab IP), T 202, M/s.India Life Bio Science, 1185/A1, Santej, Gandhi Nagar, Gujarath 382 721. 7) TStat MF Tablets (Tranexamic Acid & Mefenamic Acid Tablets) 14103114, M/s.Mercury Laboratories Ltd, Unit II, Jarodiapura, Vadodara 39150.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.