തിരുവനന്തപുരം: പുതുക്കിയ സ്വാശ്രയ മെഡിക്കല്‍ ഫീസ് നിലവിലെ സാഹചര്യത്തില്‍ തൃപ്തികരമാണെന്ന് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടി എം. വിജിനും പ്രസിഡന്‍റ് ജെയ്ക് സി. തോമസും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പരിയാരം മെഡിക്കല്‍ കോളജില്‍ നിലവില്‍ നിശ്ചയിച്ച ഫീസ് കുറക്കണമെന്ന് പറയാനാകില്ല. ഇടതുസര്‍ക്കാറിന്‍െറ സാശ്രയ മെഡിക്കല്‍ കരാറിലൂടെ കൂടുതല്‍ വിദ്യാഥികള്‍ക്ക് മെറിറ്റ് സീറ്റില്‍ പഠിക്കാന്‍ അവസരം ലഭിച്ചിട്ടുണ്ട്. ഈ സാഹചര്യമുള്ളതിനാലാണ് ഫീസ് ഘടന തൃപ്തികരമാണെന്ന നിലപാട് സംഘടനക്കുള്ളത്. യൂത്ത് കോണ്‍ഗ്രസ് സമരം മാനേജ്മെന്‍റുകളെ സഹായിക്കുന്നതിനുള്ള പ്രഹസനസമരമാണ്. പിന്തുണക്കുന്ന യു.ഡി.എഫ് നേതാക്കള്‍ മറുവശത്ത് മക്കളെ സ്വാശ്രയ കോളജില്‍ പഠിപ്പിക്കുകയാണ്. സര്‍ക്കാറുമായി കരാറിലേര്‍പ്പെടാത്ത കോളജുകളില്‍ പോലും യു.ഡി.എഫ് നേതാക്കളുടെ മക്കള്‍ പഠിക്കുന്നുണ്ട്. ഇതിനെക്കുറിച്ച് അന്വേഷിക്കണം. തലവരിപ്പണം വാങ്ങുന്ന കോളജുകള്‍ക്കെതിരെ എസ്.എഫ്.ഐ സമരം ശക്തമാക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.