തിരൂർ: ക്വാറി ഉടമകളെ ഭീഷണിപ്പെടുത്തി 22 ലക്ഷം കൈക്കൂലി വാങ്ങിയ കേസിൽ പൊലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. വളാഞ്ചേരി എസ്.എച്ച്.ഒ യു.എച്ച്. സുനിൽദാസ് (53), എസ്.ഐ പി.ബി. ബിന്ദുലാൽ (48) എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. എസ്.ഐ ബിന്ദുലാലിനെ അറസ്റ്റ് ചെയ്തു. എന്നാൽ, സുനിൽദാസ് ഒളിവിലാണ്.
മലപ്പുറം എസ്.പിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് അച്ചടക്ക നടപടി. സ്ഫോടകവസ്തു പിടിച്ചെടുത്ത കേസിലെ പ്രതിയെയും കൂട്ടാളികളെയും അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി 22 ലക്ഷം കൈക്കൂലിയായി വാങ്ങിയെന്നാണ് കേസ്.
മാർച്ചിലാണ് ബിന്ദുലാലും സുനിൽദാസും ചേർന്ന് സ്ഫോടക വസ്തുക്കൾ പിടിച്ചെടുത്തത്. കേസിൽ പ്രതിയായ തിരൂർ മുത്തൂർ സ്വദേശി നിസാറിനെയും കൂട്ടാളികളെയും റിമാൻഡിലാക്കുമെന്നും ഭൂവുടമകൾക്കെതിരെ കേസെടുക്കുമെന്നും ഇരുവരും ഭീഷണിപ്പെടുത്തി. കൈക്കൂലി ആവശ്യപ്പെട്ടതിനെ തുടർന്ന് ബിന്ദുലാൽ 10 ലക്ഷവും സുനിൽ ദാസ് എട്ട് ലക്ഷവും വാങ്ങി. ഇടനിലക്കാരനായി നിന്ന അസൈനാർക്ക് നാലു ലക്ഷവും നൽകി.
തുടർന്ന് കൈക്കൂലി വാങ്ങിയ വിവരം നിസാർ ഉന്നത പൊലീസ് ഉദ്യോഗസ്ഥകരെ അറിയിക്കുകയായിരുന്നു. മലപ്പുറം ഡിവൈ.എസ്.പി ടി. മനോജ് പ്രാഥമിക അന്വേഷണം നടത്തിയ ശേഷം കേസ് തിരൂർ ഡിവൈ.എസ്.പിക്ക് കൈമാറി. വ്യാഴാഴ്ച വളാഞ്ചേരി സ്റ്റേഷനിലെത്തിയ തിരൂർ ഡിവൈ.എസ്.പി കേസ് റജിസ്റ്റർ ചെയ്യുകയും എസ്.ഐയെയും ഇടനിലക്കാരനെയും കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.