കോട്ടയം: പല സംഘടനകളും പ്രസ്ഥാനങ്ങളും തദ്ദേശ സ്ഥാപനങ്ങളിൽ അക്കൗണ്ട് തുറന്ന ഒരു തെരഞ്ഞെടുപ്പാണ് കഴിഞ്ഞുപോയത്. കോട്ടയം ജില്ലയിലെ ഉഴവൂർ പഞ്ചായത്തിൽ രണ്ട് വാർഡുകൾ നേടി 60 കഴിഞ്ഞ എല്ലാവർക്കും പെൻഷൻ വേണമെന്ന് വാദിക്കുന്ന 'വൺ ഇന്ത്യ വൺ പെൻഷൻ' മികച്ച നേട്ടമുണ്ടാക്കിയിരുന്നു.
ഇപ്പോൾ പഞ്ചായത്തിന്‍റെ ഭരണസാരഥ്യം ഏറ്റെടുക്കാൻ ഒരുങ്ങുകയാണ് വൺ ഇന്ത്യ വൺ പെൻഷന്‍റെ സ്വതന്ത്ര സ്ഥാനാർഥിയായി വിജയിച്ച ജോണിസ് പി സ്റ്റീഫൻ എന്ന 22കാരൻ. രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡന്‍റുമാരില്‍ ഒരാളായിരിക്കും ബെംഗളൂരു ക്രൈസ്റ്റ് കോളജിലെ ബിരുദാനന്തര ബിരുദ വിദ്യാർഥിയായ ജോണിസ്.
ഉഴവൂര്‍ ഗ്രാമപഞ്ചായത്തില്‍ 13 വാര്‍ഡുകളില്‍ എട്ടിടത്താണ് വണ്‍ ഇന്ത്യ വണ്‍ പെന്‍ഷന്‍ സ്ഥാനാര്‍ത്ഥികളെ നിർത്തിയത്. രണ്ടു പേര്‍ വിജയിച്ചേപ്പാൾ ആറു പേര്‍ പരാജയപ്പെട്ടു. നാലാം വാര്‍ഡില്‍ യു.ഡി.എഫ്, എൽ.ഡി.എഫ്, ബി.ജെ.പി സ്ഥാർഥികളോട് ഏറ്റുമുട്ടിയ ജോണിസ് 194 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് ജയം സ്വന്തമാക്കിയത്.
ജോണീസിനെ കൂടാതെ മൂന്നാം വാർഡിൽ കൂടി വൺ ഇന്ത്യ വൺ പെൻഷന് വിജയിച്ചതോടെ എല്‍.ഡി.എഫ് -5, യു.ഡി.എഫ് -5, ബി.ജെ.പി -1, സ്വതന്ത്രര്‍ -2 എന്നിങ്ങനെയായി കക്ഷിനില.
ഇതോടെയാണ് വണ്‍ ഇന്ത്യ വന്‍ പെന്‍ഷന്‍റെ നിലപാട് നിര്‍ണ്ണായകമായത്. ഇരുമുന്നണികളും ഇവരെ സമീപിച്ചെങ്കിലും യു.ഡി.എഫിനൊപ്പം ചേരാന്‍ തീരുമാനിക്കുകയായിരുന്നു.
ഉഴവൂര്‍ സെന്‍റ് സ്റ്റീഫന്‍ കോളജില്‍ നിന്നും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദം നേടിയ ജോണിസ് െബംഗളുരു ക്രൈസ്റ്റ് കോളജിൽ അവസാന സെമസ്റ്റര്‍ എം.എ. സാഹിത്യ വിദ്യാർഥിയാണ്. നാലാം വാര്‍ഡ് അംഗമായി സത്യപ്രതിജ്ഞ ചെയ്ത ജോണിസ് 28 ന് നടക്കുന്ന ചടങ്ങില്‍ പ്രസിഡന്‍റായി അധികാരമേല്‍ക്കും.
അധ്യാപക ദമ്പതികളായ പാണ്ടിയാംകുന്നേൽ സ്റ്റീഫന്‍റെയും ലൈബിയുടെയും മകനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.