തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയുടെ സൂപ്പർ ഫാസ്റ്റ് മുതലുള്ള ബസുകൾക്ക് നൽകിയിരുന്ന 25 ശതമാനം നിരക്കിളവ് എ.സി ലോ ഫ്ലോർ ബസുകൾക്കുകൂടി അനുവദിച്ചു. ചൊവ്വ, ബുധൻ, വ്യാഴം ദിവസങ്ങളിലാണ് ഇളവനുവദിച്ചിരിക്കുന്നതെന്ന് സി.എം.ഡി അറിയിച്ചു.
എറണാകുളം- തിരുവനന്തപുരം (കോട്ടയം വഴിയും ആലപ്പുഴ വഴിയും), എറണാകുളം- കോഴിക്കോട് ഈ റൂട്ടുകളിലാണ് നിലവിൽ ലോ ഫ്ലോർ എ.സി ബസുകൾ സർവിസ് നടത്തുന്നത്. നിലവിൽ തിരുവനന്തപുരം- എറണാകുളം ടിക്കറ്റ് നിരക്ക് 445 രൂപയാണ്. അത് 25 ശതമാനം കുറക്കുമ്പോൾ 346 രൂപയാകും. ഡിസംബർ ഒന്നു മുതൽ പരീക്ഷണാടിസ്ഥാനത്തിൽ നിരക്ക് നിലവിൽവരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.