25 കിലോ കഞ്ചാവ് പിടികൂടി

നെയ്യാറ്റിന്‍കര: കഞ്ചാവ് കൈമാറ്റം ചെയ്യാന്‍ ശ്രമിക്കുന്നതിനെടെ രണ്ട് പേരെയും 25 കിലോ കഞ്ചാവും എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്‍റ്​ സംഘം സാഹസികമായി പിടികൂടി. നെയ്യാറ്റിന്‍കര പത്താംകല്ലിന് സമീപത്തെ സ്വാകാര്യ ആശുപത്രിക്ക് സമീപത്ത് വച്ച് കഞ്ചാവ് കൈമാറ്റം നടക്കുന്നതിനായി സ്‌കോര്‍പിയോ കാറിലും ബൈക്കിലുമെത്തി കഞ്ചാവ് കൈമാറ്റം ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ മഫ്തിയിലെത്തിയ എക്‌സൈസ് സംഘം പ്രതികളെ പിടികൂടാന്‍ ശ്രമിക്കുമ്പോള്‍ എക്‌സൈസ് സംഘത്തെ വെട്ടിച്ച് കാറില്‍ കടന്നുകളഞ്ഞത്. എക്‌സൈസ് സംഘം ഇരുപതിലേറെ കിലോമീറ്റര്‍ പിന്തുടര്‍ന്ന് കാര്‍ പിടികൂടിയത്. എക്‌സൈസ് സംഘം സഞ്ചരിച്ചിരുന്ന വാഹനമുള്‍പ്പെടെ നിരവധി വാഹനങ്ങളില്‍ ഇടിച്ച് കാര്‍ നിര്‍ത്താതെ പോയത്. എക്‌സൈസ് സംഘം ബൈക്കിലും മറ്റ് വാഹനത്തിലുമായി പിന്തുടര്‍ന്നെങ്കിലും നെയ്യാര്‍ഡാമിന് സമീപത്ത് വച്ച് ലോറി റോഡിന് കുറുകെയിട്ടാണ് കാര്‍ തടഞ്ഞ് പിടികൂടിയത്. മനോജ്,ശിവന്‍ എന്നിവരെയാണ് പിടികൂടിയത്.

തുടര്‍ന്ന് ഇവരെ ചോദ്യം ചെയ്‌തോടെ ആറാലുംമൂട്ടിലുള്ള വീട്ടില്‍ സൂക്ഷിച്ചിരുന്ന 25 കിലോ കഞ്ചാവ് വീട്ടില്‍ നിന്നും പിടികൂടി. കഞ്ചാവ് കൈമാറ്റം ചെയ്യുന്നതിന് വേണ്ടിയാണ് വാങ്ങുന്ന സംഘവും വില്‍പ്പന നടത്തിയവരുമെത്തിയത്.എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സി.ഐ.മരായ അനികുമാര്‍,ജി.കൃഷ്ണകുമാര്‍,നെയ്യാറ്റിന്‍കര എക്‌സൈസ് സി.ഐ.ഷാജഹാന്‍,എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മരായ റ്റി.ആര്‍.മുകേഷ്,കെ.വി.വിനോദ്,എസ്.മധുസൂദനന്‍ നായര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം പ്രതികളെ പിടികൂടിയത്.കൂടുതല്‍ പ്രതികളെ ഉടന്‍ വലയിലാകുമെന്നാണ് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറയുന്നത്.

Tags:    
News Summary - 25 kg of ganja seized

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.