കോഴിക്കോട്: മൂന്നു നിയമസഭ തെരഞ്ഞെടുപ്പുകളിലേറ്റ തിരിച്ചടിക്ക് ചർച്ചയാകുന്നതിനിടെ പാർട്ടിയുടെ ഉൗർജം തിരിച്ചുപിടിക്കാനൊരുരുങ്ങി കോൺഗ്രസ് കേരളഘടകം. ഇതിെൻറ ഭാഗമായി ബൂത്തടിസ്ഥാനത്തിൽ കോൺഗ്രസ് ബൂത്ത് കമ്മിറ്റികൾ അടിയന്തരമായി പുനഃസം ഘടിപ്പിക്കാനാണ് നിർദേശം. ഇതനുസരിച്ച് 25,177 പുതിയ കമ്മിറ്റികൾ വരും.
13 പ്രവർത്തകർ ചേർന്നാണ് ബൂത്ത് കമ്മിറ്റി രൂപവൽകരിക്കുക. പ്രസിഡൻറ്, വനിത ഉൾപ്പെടെ രണ്ട് വൈസ് പ്രസിഡൻ്റ്, ട്രഷറർ, രണ്ട് വനിതകൾ ഉൾപ്പെടെ അഞ്ച് എക്സിക്യുട്ടീവ് അംഗങ്ങൾ, മൂന്ന് ഡിജിറ്റൽ മീഡിയ ടാസ്സ് ഫോഴ്‌സ് അംഗങ്ങൾ എന്നിവരാണ് കമ്മിറ്റിയിലുണ്ടാകുക. സാമൂഹിക മാധ്യമ കൂട്ടായ്മയും ഉണ്ടാകും. നിലവിൽ നല്ല നിലയിൽ പ്രവർത്തിക്കുന്ന കമ്മിറ്റികൾക്ക് തൽ സ്ഥിതി തുടരാൻ കഴിയും.
പുതിയ നിർദേശം അനുസരിച്ച് ഈ മാസം തന്നെ പുനഃസംഘടന പൂർത്തിയാക്കണം. ഓരോ ബൂ ത്തിനും ഓരോ ചുമതലക്കാരനുണ്ടാകും. കെ.പി.സി.സി. ഭാര വാഹിക്ക് 10ഉം ഡി.സി.സി. ഭാരവാഹിക്ക് അഞ്ചും ബ്ലോക്ക് പ്രസിഡൻറിന് നാലും മണ്ഡലം പ്രസിഡൻറിന് മൂന്നും ബൂത്തുക ളുടെ ചുമതല വരും. പോഷകസംഘടനകളുടെ ഭാരവാഹികളും ബൂത്തിെൻറ ചുമതല വഹിക്കണം. വനിത പ്രസിഡൻ്റാകുന്നയിടത്ത് പുരുഷന്മാരാ യിരിക്കും വൈസ് പ്രസിഡൻറ്. ഭാരവാഹികളിലും കമ്മിറ്റിയിലും പിന്നാക്ക വിഭാഗങ്ങളിൽനിന്നുള്ളവരെ നിർബന്ധമായും ഉൾപ്പെടുത്തണമെന്നും കെ.പി.സി.സി. നിർദേശിച്ചു.
ഇതേസമയം, രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തിസ്ഗഢ് എന്നിവിടങ്ങളിലെ പരാജയ കാരണങ്ങൾ പരിശോധിക്കുന്നതിനൊപ്പം തിരുത്തൽ നടപടിക്കും ഒരുങ്ങുകയാണ് കോൺഗ്രസ്. ലോക്സഭ തെരഞ്ഞെടുപ്പു വരാനിരിക്കേ, നടപടികൾ വൈകാതെ ഉണ്ടാകുമെന്ന് നേതാക്കൾ പറഞ്ഞു. മൂന്നു സംസ്ഥാനങ്ങളിലെയും പ്രതിപക്ഷ നേതാക്കളെ നിശ്ചയിക്കേണ്ടതുമുണ്ട്. രാജസ്ഥാനിൽനിന്ന് അശോക് ഗെഹ്ലോട്ട്, സചിൻ പൈലറ്റ് എന്നിവരുടെ സാന്നിധ്യത്തിൽ എ.ഐ.സി.സി ആസ്ഥാനത്ത് നടന്ന ചർച്ചയിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി, കെ.സി. വേണുഗോപാൽ, സുഖ്ജിന്ദർസിങ് രൺധാവ തുടങ്ങിയവർ പങ്കെടുത്തു. രാജസ്ഥാനിൽ പാർട്ടിയുടെ വോട്ടുശതമാനത്തിൽ കാര്യമായ കുറവ് വന്നിട്ടില്ലെന്ന് യോഗം വിലയിരുത്തി.
മധ്യപ്രദേശിൽ കമൽനാഥിനെ തുടർന്നും നേതൃമുഖമാക്കാൻ ഇടയില്ലെന്നാണ് സൂചന. പാർട്ടി നിർദേശങ്ങൾ അവഗണിച്ച് സ്വന്തം വഴിക്കാണ് അദ്ദേഹം നീങ്ങിയതെന്ന് നേതാക്കൾ ചൂണ്ടിക്കാട്ടുന്നുണ്ട്. ഛത്തിസ്ഗഢിലെ പ്രകടനം അപ്രതീക്ഷിതമായി മോശമായതിന് ഭൂപേഷ് ബാഘേലും വിമർശനം നേരിടുന്നു. എന്നാൽ, ഇന്ത്യൻ ക്രിക്കറ്റ് ടീമിന് സംഭവിച്ചതുപോലെ ഫൈനലിലാണ് തിരിച്ചടി നേരിട്ടതെന്ന മയമുള്ള പ്രതികരണമാണ് ബാഘേലിന്റെ പ്രതിയോഗി ടി.എസ്. സിങ്ദേവ് നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.