സം​സ്ഥാ​ന​ത്ത് 26 ശ​ത​മാ​നം മ​ഴ കു​റ​വ്

മൂ​ല​മ​റ്റം: വ​ർ​ഷ​കാ​ലം പാ​തി​യി​ല​ധി​കം പി​ന്നി​ട്ടി​ട്ടും സം​സ്ഥാ​ന​ത്ത് പ്ര​തീ​ക്ഷ​ക്കൊ​ത്ത് മ​ഴ ല​ഭി​ച്ചി​ല്ല. ജൂ​ൺ ഒ​ന്ന് മു​ത​ൽ ശ​നി​യാ​ഴ്ച വ​രെ ജി​ല്ല​യി​ൽ സാ​ധാ​ര​ണ ല​ഭി​ക്കേ​ണ്ടി​യി​രു​ന്ന​ത് 1283.5 മി​ല്ലി​മീ​റ്റ​ർ മ​ഴ​യാ​ണ്. എ​ന്നാ​ൽ, ല​ഭി​ച്ച​ത് 951.7 മി​ല്ലി​മീ​റ്റ​ർ മാ​ത്രം. ഇ​ത് സാ​ധാ​ര​ണ​യെ​ക്കാ​ൾ 26 ശ​ത​മാ​നം കു​റ​വാ​ണ്.

ഏ​റ്റ​വും കു​റ​വ് മ​ഴ ആ​ല​പ്പു​ഴ, കൊ​ല്ലം, പ​ത്ത​നം​തി​ട്ട, തി​രു​വ​ന​ന്ത​പു​രം ജി​ല്ല​ക​ളി​ലാ​ണ്. ഇ​വി​ട​ങ്ങ​ളി​ൽ യ​ഥാ​ക്ര​മം 39,38,35,37 ശ​ത​മാ​നം കു​റ​വ് മ​ഴ​യാ​ണ് ഇ​തു​വ​രെ ല​ഭി​ച്ചി​രി​ക്കു​ന്ന​ത്. എ​ന്നാ​ൽ, കാ​സ​ർ​കോ​ട്, വ​യ​നാ​ട്, ക​ണ്ണൂ​ർ ജി​ല്ല​ക​ളി​ൽ ല​ഭി​ച്ച മ​ഴ പ്ര​തീ​ക്ഷി​ച്ച​ത്ര ഇ​ല്ലെ​ങ്കി​ൽ ത​ന്നെ​യും മ​റ്റ് ജി​ല്ല​ക​ളെ അ​പേ​ക്ഷി​ച്ച് കൂ​ടു​ത​ൽ ല​ഭി​ച്ചി​ട്ടു​ണ്ട്.

സം​സ്ഥാ​ന​ത്തെ വൈ​ദ്യു​തി വ​കു​പ്പി​ന്‍റെ ഡാ​മു​ക​ളി​ൽ 2749.035 ദ​ശ​ല​ക്ഷം യൂ​നി​റ്റ് വൈ​ദ്യു​തി ഉ​ൽ​പാ​ദി​പ്പി​ക്കാ​ൻ ആ​വ​ശ്യ​മാ​യ ജ​ലം ഇ​ന്ന​ലെ വ​രെ അ​വ​ശേ​ഷി​ക്കു​ന്നു​ണ്ട്. ഇ​ത് പൂ​ർ​ണ സം​ഭ​ര​ണ ശേ​ഷി​യു​ടെ 66 ശ​ത​മാ​ന​മാ​ണ്. ക​ഴി​ഞ്ഞ​വ​ർ​ഷം ഇ​തേ​സ​മ​യം 2709.414 ദ​ശ​ല​ക്ഷം യൂ​നി​റ്റ് വൈ​ദ്യു​തി ഉ​ൽ​പാ​ദി​പ്പി​ക്കാ​ൻ ആ​വ​ശ്യ​മാ​യ ജ​ല​മാ​ണ് അ​വ​ശേ​ഷി​ച്ചി​രു​ന്ന​ത്.

സം​സ്ഥാ​ന​ത്തെ ഏ​റ്റ​വും വ​ലി​യ സം​ഭ​ര​ണി​യാ​യ ഇ​ടു​ക്കി ഡാ​മി​ൽ 66 ശ​ത​മാ​നം ജ​ല​മാ​ണ് അ​വ​ശേ​ഷി​ക്കു​ന്ന​ത്. പ​മ്പ 60, ഷോ​ള​യാ​ർ 83, ഇ​ട​മ​ല​യാ​ർ 66, കു​ണ്ട​ള 86, മാ​ട്ടു​പ്പെ​ട്ടി 67, കു​റ്റ്യാ​ടി 69, പൊ​ന്മു​ടി 93 എ​ന്നി​ങ്ങ​നെ​യാ​ണ് മ​റ്റ് പ്ര​ധാ​ന വൈ​ദ്യു​തി വ​കു​പ്പി​ന്‍റെ ഡാ​മു​ക​ളി​ലെ ജ​ല​നി​ര​പ്പ്.

ഇ​ടു​ക്കി ഡാ​മി​ലെ ജ​ലം ഉ​പ​യോ​ഗി​ച്ച് ശ​നി​യാ​ഴ്ച മൂ​ല​മ​റ്റം വൈ​ദ്യു​തി നി​ല​യ​ത്തി​ൽ 14.174 ദ​ശ​ല​ക്ഷം യൂ​നി​റ്റ് വൈ​ദ്യു​തി ഉ​ൽ​പാ​ദി​പ്പി​ച്ചു. മ​ഴ ശ​ക്ത​മാ​യ​തോ​ടെ സം​സ്ഥാ​ന​ത്തെ വൈ​ദ്യു​തി ഉ​പ​ഭോ​ഗ​ത്തി​ൽ ഗ​ണ്യ​മാ​യ കു​റ​വു​ണ്ട്. ശ​നി​യാ​ഴ്ച സം​സ്ഥാ​ന​ത്തെ മൊ​ത്ത വൈ​ദ്യു​തി ഉ​പ​ഭോ​ഗം 75.88 ദ​ശ​ല​ക്ഷം യൂ​നി​റ്റാ​ണ്. ഇ​തി​ൽ 36.10 ദ​ശ​ല​ക്ഷം യൂ​നി​റ്റ് വൈ​ദ്യു​തി പു​റ​ത്തു​നി​ന്ന് വാ​ങ്ങി​യ​പ്പോ​ൾ 39.77 ദ​ശ​ല​ക്ഷം യൂ​നി​റ്റ് വൈ​ദ്യു​തി ആ​ഭ്യ​ന്ത​ര​മാ​യി ഉ​ൽ​പാ​ദി​പ്പി​ച്ചു.

Tags:    
News Summary - 26 percent less rain in the state

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.