കൊല്ലം: അനധികൃതമായി സൂക്ഷിച്ച റേഷനരി പിടികൂടി. കൊല്ലം മണലിൽ ക്ഷേത്രത്തിനു സമീപം അനേഴ്ത്ത് മുക്കിന് സമീപത്തെ കെട്ടിടത്തിൽനിന്നാണ് റേഷനരി പിടികൂടിയത്. 248 ചാക്ക് റേഷനരിയും ബ്രാൻഡ് ചാക്കിലാക്കി ലോറിയിൽ സൂക്ഷിച്ച 50 ചാക്ക് റേഷനരിയുമാണ് പിടിച്ചെടുത്തത്. പിടികൂടിയ ചാക്കുകളിൽ മയൂരി ബ്രാൻഡ് എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
വിവിധ റേഷൻ കടകളിൽനിന്നും സംഭരിക്കുന്ന റേഷൻ അരി മറ്റ് പ്ലാസ്റ്റിക് ചാക്കുകളിലേക്ക് മാറ്റി വിവിധ ബ്രാൻഡുകളിൽ വ്യാപാര സ്ഥാപനങ്ങളിലേക്ക് നൽകുകയാണ് പതിവ്. പരിശോധനക്ക് എത്തുമ്പോൾ അന്തർസംസ്ഥാന തൊഴിലാളികൾ പ്ലാസ്റ്റിക് ചാക്കുകളിലേക്ക് റേഷനരി മാറ്റി കൊണ്ടിരിക്കുകയായിരുന്നു. കെട്ടിടത്തിന്റെ ഉടമസ്ഥനെ കണ്ടെത്താൻ കഴിഞ്ഞില്ല. അവശ്യ സാധന നിയമപ്രകാരം കേസെടുത്തു.
കെട്ടിടത്തിനുള്ളിൽനിന്ന് പിടികൂടിയ റേഷൻ ചാക്കിൽ സിവിൽ സപ്ലൈസ് രേഖകൾ പതിച്ചിട്ടുണ്ട്. റേഷനരി കടത്തിക്കൊണ്ട് പോകാൻ ഗോഡൗണിൽ ഉണ്ടായിരുന്ന ലോറി കസ്റ്റഡിയിലെടുത്തു പൊലീസിന് കൈമാറി. സിവിൽ സപ്ലൈസ് കമീഷണർക്ക് കിട്ടിയ രഹസ്യ സന്ദേശത്തെ തുടർന്നാണ് പരിശോധന നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.