??????????? ????????? ?????? ??????, ??? ??????

‘കേരളത്തിലേക്കൊരു ട്രെയിനുണ്ടായിരുന്നെങ്കിൽ ആ മൂന്ന്​ ജീവനുകൾ പൊലിയുമായിരുന്നില്ല’

കഴിഞ്ഞദിവസം ബിഹാറിൽനിന്ന്​ കേരളത്തിലേക്ക്​ കാറിൽ വരുന്നതിനിടെ അപകടത്തിൽപെട്ട്​ മരിച്ച യുവാവി​​​​െൻറ സുഹൃത്ത്​ ഫേസ്​ബുക്കിൽ പങ്കുവെച്ച കുറിപ്പ്​ വൈറലാകുന്നു. തെലങ്കാനയിലെ നിസാമാബാദിൽ ലോറിക്ക്​ പിറകിൽ കാറിടിച്ച്​ കോഴിക്കോട്​ സ്വദേശികളായ രണ്ടുപേരടക്കം മൂന്ന്​ മലയാളികളാണ്​ മരിച്ചത്​. ചെമ്പുകടവ്​ മാഞ്ചേരിൽ തോമസി​​​​െൻറ മകൻ അനീഷ്​, മകൾ അനലിയ, വാഹനം ഓടിച്ചിരുന്ന മംഗളൂരു സ്വദേശിയും മലയാളിയുമായ സ്​റ്റെനി എന്നിവരാണ്​ മരിച്ചത്​. ശനിയാഴ്​ച പുലർച്ച രണ്ടര മണിക്കായിരുന്നു അപകടം. ഇവർ ബിഹാറിൽ സ്​കൂൾ നടത്തിവരികയായിരുന്നു.

ഇവരുടെ കൂടെയുണ്ടായിരുന്ന ഷൈൻ അന്ന്​ രാത്രി തെലങ്കാനയിലുള്ള തന്നെ വിളിച്ച അനുഭവം പങ്കുവെക്കുകയാണ്​ നിഥിൻ കാഞ്ഞിരപ്പുഴ. ബിഹാറിൽനിന്ന്​ കേരളത്തിലേക്ക് സ്​പെഷൽ​ ട്രെയിൻ സർവിസ് ഉണ്ടാകുമെന്ന​ പ്രതീക്ഷ മങ്ങിയതോടെയാണ്​ മൂന്ന്​ കാറുകളിലായി ഗർഭിണികളും കുട്ടികളുമടക്കം യാത്രതിരിച്ചത്​. ‘‘ഇവർ നാട്ടിലെത്താൻ വേണ്ടി കഴിഞ്ഞ 15 ദിവസങ്ങളായി മുട്ടാത്ത വാതിലുകളില്ല, കലക്ടർ, സർക്കാർ, ജനപ്രതിനിധികൾ, മാധ്യമങ്ങൾ അങ്ങനെ പലരോടും ഫോണിൽ ബന്ധപെട്ടിരുന്നു, ബിഹാറിലേക്കൊരു ട്രെയിൻ സർവിസ്‌ എന്ന ആവശ്യത്തിനായ്.​ ഇതൊരു അപകട മരണമല്ല, രാജ്യത്തുടനീളം 800ന്​ അടുത്ത്‌ ട്രെയിൻ സർവിസുകൾ നടത്തിയിട്ടും കേരള സർക്കാറിന്​ ഒരു ട്രെയിൻ പോലും അന്യ സംസ്ഥാനത്തേക്ക്‌ അയക്കാൻ കഴിഞ്ഞില്ലങ്കിൽ എ​​​​െൻറ സുഹൃത്തിനെയും കുടുംബത്തെയും കേരള സർക്കാർ കൊന്നതാണെന്ന് പറയേണ്ടി വരും’’ -നിഥിൻ പറയുന്നു.

ഫേസ്​ബുക്ക്​ പോസ്​റ്റി​​​​െൻറ പൂർണരൂപം:

പുലർച്ച മൂന്ന്​ മണിക്ക്‌ ഷൈനി​​​​െൻറ ഫോൺ കോൾ. അവനും ഗർഭിണിയായ അവ​​​​െൻറ ഭാര്യയും സ്റ്റെനി എന്ന സുഹൃത്തും, അനീഷും, അനൂപും അവരുടെ ഭാര്യമാരും കുട്ടികളുമടക്കം മൂന്ന് കാറിലായ്‌ ബീഹാറിൽ നിന്ന് കേരളത്തിലേക്ക്‌ റോഡ്‌ മാർഗ്ഗം യാത്ര പുറപെട്ട്‌ രണ്ട്‌ ദിവസമായിരുന്ന സന്ദർഭത്തിൽ ഫോൺ എടുത്തത്‌ ഒന്ന് ശ്വാസം അടക്കി പിടിച്ച്‌ കൊണ്ട്‌ തന്നെയായിരുന്നു. ഷൈൻ പറഞ്ഞത്‌ ഇങ്ങനെയും; ഡാ വരുന്ന വഴിയിൽ നിസാമാബാദ് ജില്ലയിൽ ‌ ‌(തെലങ്കാന) വെച്ച്‌ അനീഷി​​​​െൻറ കാർ ലോറിയിൽ ഇടിച്ചു, അടുത്തുള്ള ഗവൺമ​​​െൻറ്​ ആശുപത്രിയിലാണിപ്പോൾ. സഹയത്തിനു ആരുമില്ല നീ വേഗം എന്തെങ്കിലും ഒന്ന് ചെയ്യ്‌. ഞാൻ ലൊക്കേഷൻ വാട്സാപ്പ്‌ ചെയ്യാം. അൽപ്പം ഗുരുതരമാണു...

അടുത്ത നിമിഷം തന്നെ ഞാൻ തെലങ്കാനയുടെ നോർത്ത്‌ സോൺ ചുമതലയുളള മലയാളി അസോസിയേഷൻ വൈസ്‌ പ്രസിഡന്റ്‌ കൂടിയായ Jyothir Mayan സാറിനെ ഫോണിൽ ബന്ധപെട്ട്‌ കാര്യം അവതരിപ്പിച്ചു, മറുപടി ഇങ്ങനെയും"നിധിൻ, ഇപ്പോൾ അവിടെ ആശുപത്രിയിൽ നിൽക്കുന്നവരോട്‌ എന്നെ വിളിക്കാൻ പറയൂ, ഞാൻ ഇപ്പോൾ തന്നെ അങ്ങാട്ട്‌ പോവാം. ഫോൺ കട്ട്‌ ചെയ്ത്‌ ഷൈൻ നെ വിളിക്കു​​േമ്പാഴേക്കും അവ​​​​െൻറ മറുപടി: അനീഷും, ഒന്നര വയസ്സുളള മോളും, സ്റ്റെനിയും മരണപെട്ടു എന്നും, ഭാര്യക്കും മൂത്ത കുഞ്ഞിനു ഗുരുതര പരുക്ക്‌ ഉണ്ടെന്നുമാണു.

മെയ്‌ ഒന്നാം തിയതി രാജ്യത്ത്‌ ട്രെയിൻ സർവിസ്‌ തുടങ്ങി അന്നുമുതൽ കാത്തിരിക്കുകയായിരുന്നു ബീഹാറിൽ ഇതുപോലെയുളള നൂറു കണക്കിനു മലയാളികൾ, സർക്കാറുമായ്‌ ബന്ധപെട്ടവരോടെല്ലാം അവർ അന്വേഷിച്ചു, കേരളത്തിൽ നിന്ന് ബീഹാറിലേക്ക്‌ ട്രെയിൻ വന്നപ്പോൾ ആ ട്രെയിനിൽ തിരിച്ച്‌ പോകാൻ കഴിയും എന്നാശിച്ചിരുന്നവരായിരുന്നു മലയാളികളിൽ ഭൂരിഭാഗവും. അവരുടെ കൂട്ടത്തിൽ മരണപെട്ട അനീഷും കുടുംബവും ഉണ്ട്‌.

2500 കിലോമീറ്റർ ദൂരം, എന്തിനായിരുന്നു ഈ സാഹസികത??? അനൂപി​​​​െൻറയും, ഷൈനി​​​​െൻറയും ഭാര്യമാർ ഗർഭിണികളാണു, ഈ സമയത്ത്‌ ‌ഇന്ത്യയിൽ ഏറ്റവും മോശം ആരോഗ്യ മേഖലയായ ബീഹാറിൽ ഇതുപോലൊരു പ്രതികൂല സാഹചര്യത്തിൽ നിങ്ങൾ നിൽക്കുമോ? അതു തന്നെയായിരുന്നു ഈ സാഹസികതക്ക്‌ കാരണം.

ഇവർ നാട്ടിലെത്താൻ വേണ്ടി കഴിഞ്ഞ 15 ദിവസങ്ങളായ്‌ മുട്ടാത്ത വാതിലുകളില്ല. കലക്ടർ, സർക്കാർ, ജനപ്രതിനിധികൾ, മാധ്യമങ്ങൾ അങ്ങനെ പലരോടും ഫോണിൽ ബന്ധപെട്ടിരുന്നു, ബീഹാറിലേക്കൊരു ട്രെയിൻ സർവിസ്‌ എന്ന ആവശ്യത്തിനായ്.. കേരളം നംബർ വൺ ആണ്​ അവിടേക്ക്‌ ഇതുപോലെ അന്യ സംസ്ഥാനത്ത്‌ നിന്ന് മലയാളികൾ വന്നാൽ കൊവിഡ്‌ കേസുകൾ കൂടും, സർക്കാർ മലയാളികളുടെ ജീവനു മുകളിൽ പടുത്തുയർത്ത ഇമേജ്‌ തകരും... അതുകണ്ട്‌ മരിക്കുന്നവർ അവിടെ കിടന്ന് മരിക്കട്ടെ എന്ന് ആയിരുന്നു സർക്കാർ ഭാഷ്യം എന്ന് പറയുന്നതിൽ തെറ്റില്ല..

സമാനമായ ഒരു കേസിനെ പറ്റി ഇന്നലെ ഒരു ചാനൽ ചർച്ചയിൽ ഒരു സംസ്ഥാന മന്ത്രി പറയുന്നത്‌ കേട്ടു, ‘വൈകാരികമായ കഥകൾ ഉണ്ടാകാം അന്യ സംസ്ഥാനത്തുള്ള മലയാളികൾക്ക്‌, പക്ഷേ അത്‌ പരിഗണിച്ച്‌ കേരളത്തിലേക്ക്‌ മലയാളികളെ കൊണ്ടു വരുകയല്ല ശരിയായ തീരുമാനം’ എന്നാണു.

ഇതൊരു അപകട മരണമല്ല. രാജ്യത്തുടനീളം 800ന്​ അടുത്ത്‌ ട്രെയിൻ സർവിസുകൾ നടത്തിയിട്ടും കേരള സർക്കാറിന്​ ഒരു ട്രെയിൻ പോലും അന്യ സംസ്ഥാനത്തേക്ക്‌ അയക്കാൻ കഴിഞ്ഞില്ലങ്കിൽ എ​​​​െൻറ സുഹൃത്തിനെയും കുടുംബത്തെയും കേരള സർക്കാർ കൊന്നതാണ്​ എന്ന് പറയേണ്ടി വരും. 
"കരളുറപ്പുളള കേരളം അല്ല" "സ്വാർത്ഥതയുടെ കേരളം" അല്ലങ്കിൽ “ഹൃദയമില്ലാത്ത കേരളം”. 

ഈയൊരു അവസ്ഥയിൽ തെലങ്കാനയിലെ എ​​​​െൻറ നല്ലവരായ മലയാളി അസോസിയേഷൻ ഭാരവാഹികളും പ്രത്യേകിച്ച്‌ ലിബി ബെഞ്ജമിൻ, ജ്യോധിർമ്മയൻ, അവരുടെ സഹായത്തിനും നന്ദി രഖപെടുത്തുന്നു.

Full View
Tags:    
News Summary - 3 killed in accident at nizamabad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.