കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയെൻറ മകൾക്കും മാധ്യമപ്രവർത്തകരായ ചില സ്ത്രീകൾക്കുമെതിരെ സമൂഹ മാധ്യമങ്ങളിൽ വ്യാജ പ്രചാരണം. ഓൺലൈൻ മാധ്യമപ്രവർത്തകരായ മൂന്ന് യുവാക്കളുടെ നമ്പർ ദുരുപയോഗം ചെയ്താണ് ടെലഗ്രാം, വാട്സ്ആപ് കൂട്ടായ്മകളിൽ സ്ത്രീത്വത്തെ അപമാനിക്കുംവിധം പ്രചാരണം നടക്കുന്നത്.
ഇതിനെതിരെ യുവാക്കൾ മുഖ്യമന്ത്രിക്കും പൊലീസിനും പരാതി നൽകി. എന്നാൽ, പൊലീസിന് നൽകിയ പരാതിയിൽ നടപടിയില്ലെന്നാണ് ആക്ഷേപം. ഗായിക കൂടിയായ ചാരിറ്റി പ്രവർത്തകക്കും ഭർത്താവിനും കൂട്ടാളികൾക്കുമെതിരെ ഓൺലൈൻ മാധ്യമപ്രവർത്തകരായ മുഹമ്മദ് അബ്ദുൽകലാം ആലപ്പുഴ തൃക്കുന്നപ്പുഴ പൊലീസിലും ബിനീഷ് കൃഷ്ണ കൊല്ലം എഴുകോൺ പൊലീസിലും ധനഞ്ജയ് തൃശൂർ കയ്പമംഗലം പൊലീസിലുമാണ് പരാതി നൽകിയത്. ഇതിനൊപ്പം മുഖ്യമന്ത്രിക്ക് കൂട്ടായും പരാതി നൽകി.
സ്ത്രീകളുടെ വിഡിയോ ദൃശ്യങ്ങൾക്കായി ഈ യുവാക്കളെ ബന്ധപ്പെടണമെന്ന് ആവശ്യപ്പെട്ട് സമൂഹമാധ്യമങ്ങളിൽ ലൈവായും അല്ലാതെയും ഇവരുടെ ഫോൺ നമ്പർ സഹിതം പ്രദർശിപ്പിച്ചാണ് വ്യാജപ്രചാരണം നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.