മഴയിൽ 30 ശതമാനത്തി​െൻറ കുറവ്​ മൺസൂൺ അവസാനിക്കാൻ രണ്ടുമാസം കൂടി 

പ​ത്ത​നം​തി​ട്ട: സം​സ്ഥാ​ന​ത്ത്​  ഏ​റ്റ​വും കൂ​ടു​ത​ൽ മ​ഴ ല​ഭി​ക്കു​ന്ന തെ​ക്കു​പ​ടി​ഞ്ഞാ​റ​ൻ മ​ൺ​സൂ​ൺ പെ​യ്​​തു​തു​ട​ങ്ങി ര​ണ്ടു​മാ​സം പി​ന്നി​ടു​​േ​മ്പാ​ഴും 30 ശ​ത​മാ​ന​ത്തി​​​െൻറ കു​റ​വ്. പ്ര​തീ​ക്ഷ സെ​പ്റ്റം​ബ​ർ 30വ​രെ ഇ​നി​യു​ള്ള ര​ണ്ടു മാ​സ​ത്തി​ൽ. ജ​ല​വൈ​ദ്യു​തി പ​ദ്ധ​തി​ക​ൾ ഏ​റ്റ​വും കൂ​ടു​ത​ലു​ള്ള ഇ​ടു​ക്കി ജി​ല്ല​യി​ൽ മ​ഴ​യി​ൽ 43.67 ശ​ത​മാ​ന​ത്തി​​​െൻറ കു​റ​വാ​ണ്​   രേ​ഖ​പ്പെ​ടു​ത്തി​യ​ത്.  വ​യ​നാ​ട്ടി​ലാ​ണ്​  ഏ​റ്റ​വും കു​റ​വ്​ ല​ഭി​ച്ച​ത്. 

ജൂ​ൺ ഒ​ന്നി​ന്​ ആ​രം​ഭി​ച്ച ​തെ​ക്കു​പ​ടി​ഞ്ഞാ​റ​ൻ മ​ൺ​സൂ​ൺ ആ​ദ്യ ഒ​രാ​ഴ്​​ച ശ​ക്ത​മാ​യി​രു​ന്നു. പി​ന്നീ​ട്​  ദു​ർ​ബ​ല​മാ​വു​ക​യാ​യി​രു​ന്നു. സെ​പ്റ്റം​ബ​ർ 30വ​രെ കാ​ല​യ​ള​വി​ൽ ല​ഭി​​ക്കേ​ണ്ട 2039.7മി​ല്ലി മീ​റ്റ​റി​ൽ  1375.9 ഉം   ​ജൂ​ലൈ 31വ​രെ ര​ണ്ടു മാ​സ​മാ​ണ് കി​​േ​ട്ട​ണ്ട​ത്​. എ​ന്നാ​ൽ, പെ​യ്​​ത​ത്​ 959.9 മി​ല്ലി​മീ​റ്റ​റും. 

ക​ഴി​ഞ്ഞ ജൂ​ൺ, ജൂ​ലൈ മാ​സ​ങ്ങ​ളി​ലും പ്ര​തീ​ക്ഷി​ച്ച മ​ഴ ല​ഭി​ച്ചി​ല്ല. ജൂ​ണി​ൽ എ​ട്ടും  ജൂ​ലൈ​യി​ൽ 39ശ​ത​മാ​ന​ത്തി​​​െൻറ​യും കു​റ​വാ​ണു​ണ്ടാ​യ​ത്.  ക​ഴി​ഞ്ഞ​വ​ർ​ഷം ഒ​ട്ടാ​കെ 34ശ​ത​മാ​ന​ത്തി​​​​െൻറ കു​റ​വാ​ണു​ണ്ടാ​യ​ത്. ക​ഴി​ഞ്ഞ​വ​ർ​ഷം ഏ​റ്റ​വും ഉ​യ​ർ​ന്ന മ​ഴ രേ​ഖ​പ്പെ​ടു​ത്തി​യ​ത്​ വ​യ​നാ​ട്ടി​ലെ മാ​ന​ന്ത​വാ​ടി​യി​ലാ​ണ്​--​ജൂ​ൺ 29ന്​ ​രാ​വി​ൽ അ​വ​സാ​നി​ച്ച 24 മ​ണി​ക്കൂ​റി​ൽ 27 സ​​െൻറി മീ​റ്റ​ർ. ഇ​ത്ത​വ​ണ ഏ​റ്റ​വും കു​റ​ഞ്ഞ മ​ഴ പെ​യ്​​ത​തും ഇ​വി​ടെ​യാ​ണ്​​-​ഇ​തു​വ​രെ 57.81 ശ​ത​മാ​ന​ത്തി​​​െൻറ കു​റ​വ്​. 1808 മി​ല്ലി​മീ​റ്റ​ർ മ​ഴ​ക്കു​പ​ക​രം ​ 762.87 മി​ല്ലി​മീ​റ്റ​ർ.

മ​റ്റു ജി​ല്ല​ക​ളി​ൽ മ​ഴ​യി​ലു​ണ്ടാ​യ കു​റ​വ്​ ഇ​പ്ര​കാ​രം. ആ​ല​പ്പു​ഴ-26.59, എ​റ​ണാ​കു​ളം-16.23, ക​ണ്ണൂ​ർ-30.91, കാ​സ​ർ​കോ​ട്​--23.6, കൊ​ല്ലം-22.76, കോ​ട്ട​യം-19.65, കോ​ഴി​​ക്കോ​ട്​--19.75, മ​ല​പ്പു​റം--31.15, പാ​ല​ക്കാ​ട്​-28.49, പ​ത്ത​നം​തി​ട്ട--30.82, തി​രു​വ​ന​ന്ത​പു​രം-34.5, തൃ​ശൂ​ർ--26.46.

Tags:    
News Summary - 30 % decrease in mansoon - kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.