10 വയസ്സുകാരിക്ക് പ്രകൃതിവിരുദ്ധ പീഡനം: യുവതിക്ക് 30 വർഷം കഠിനതടവും പിഴയും

മഞ്ചേരി: 10 വയസ്സുകാരിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ കേസിൽ യുവതിക്ക് 30 വർഷം കഠിനതടവും മൂന്നു ലക്ഷം രൂപ പിഴയും വിധിച്ചു. വഴിക്കടവ് മുണ്ട പുളിയക്കോട് വീട്ടിൽ മഞ്ജു എന്ന ബിനിതയെയാണ് (36) മഞ്ചേരി സ്പെഷല്‍ പോക്സോ കോടതി ജഡ്ജി എ.എം. അഷ്‌റഫ്‌ ശിക്ഷിച്ചത്.

യുവതിയുടെ വീട്ടിലേക്ക് കളിക്കാന്‍ വന്ന ബാലികയെ വീട്ടില്‍ വെച്ച് പലതവണ പീഡനത്തിനിരയാക്കിയെന്നാണ് കേസ്. വഴിക്കടവ് സബ് ഇന്‍സ്പെക്ടര്‍ ആയിരുന്ന മനോജ് പറയട്ട രജിസ്റ്റര്‍ ചെയ്ത കേസില്‍ അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്ത് കുറ്റപത്രം സമര്‍പ്പിച്ചത് വഴിക്കടവ് പൊലീസ് ഇന്‍സ്പെക്ടറായിരുന്ന പി. അബ്ദുല്‍ ബഷീറായിരുന്നു.

പ്രോസിക്യൂഷനുവേണ്ടി സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. എ. സോമസുന്ദരന്‍ ഹാജറായി. പ്രോസിക്യൂഷന്‍ ലൈസണ്‍ വിങ്ങിലെ അസി. സബ് ഇന്‍സ്പെക്ടര്‍മാരായ എൻ. സല്‍മ, പി. ഷാജിമോൾ എന്നിവര്‍ പ്രോസിക്യൂഷനെ സഹായിച്ചു.

Tags:    
News Summary - 30 years imprisonment and fine for the women for molestation of 10-year-old girl

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.